DCBOOKS
Malayalam News Literature Website

നാല് പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി

E-Books
E-Books

നാല് പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കൂ ഇ-ബുക്കുകളായി. അമ്മമധുരം, പത്മിനി അന്തര്‍ജനം, റംറോ നേപ്പാള്‍, ഹാരിസ് നെന്മേനി, കുഞ്ഞാലി മരയ്ക്കാര്‍-സമരവും സാന്നിധ്യവും, ജിനീഷ് പി എസ്, A Modern Moms Kitchen By: Lizbeth Renjith  എന്നീ പുസ്തകങ്ങളാണ് ഇ-ബുക്കുകളായി ലഭ്യമാക്കിയിരിക്കുന്നത്.

Padmini Antharjanam-Ammamadhuramഅമ്മമധുരം, പത്മിനി അന്തര്‍ജനം അമ്മയുടെ കൈപ്പുണ്യം… മധുരമുള്ള ചില അമ്മരുചികള്‍… മധുരവിഭവങ്ങള്‍… മധുരമൂറുന്ന രുചിക്കൂട്ടുകള്‍… മത്തന്‍ഹല്‍വ, മുരിങ്ങയില-മാങ്ങയണ്ടി മധുരേദാശ, തേങ്ങ ലഡു, അത്തിക്കായ മധുരവട, കൂവ വിരകിയത്, ഈന്തപ്പഴം-ഇലയട, ഒറ്റപ്പാല്‍പായസം, ഈന്തപ്പഴം സുഖിയന്‍, ഈന്തിന്‍കായ-കടലമാവ് സ്വീറ്റ്, പോഷക ഹല്‍വ കുമ്പളങ്ങ ചേര്‍ത്തത്, റാഗി മധുരപ്പുട്ട്, പുഴുങ്ങിയുണക്കിയ കപ്പ ശര്‍ക്കരവരട്ടി, മത്തന്‍ ഉണ്ണിയപ്പം, കൂഴച്ചക്ക ഉണ്ണിയപ്പം, മുത്താറി(റാഗി)ഒറ്റ, പഴുത്ത ചക്ക മഞ്ഞള്‍ നെയ്പായസം, കൂവ-നെയ്പായസം, കപ്പ ഉണ്ണിയപ്പം തുടങ്ങി വ്യത്യസ്തയിനം മധുര പലഹാരങ്ങളുടെ രുചിക്കൂട്ടുകള്‍.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

റംറോ നേപ്പാള്‍, ഹാരിസ് നെന്മേനി റംറോ നേപ്പാള്‍ യാത്രയുടെ ഒരു പുസ്തകമാണ്. Haris Nenmeni-Ramro Nepalകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിക്കാവുന്നത്. റംറോ നേപ്പാളില്‍ സഞ്ചാരം രാജ്യാതിര്‍ത്തി കടന്നു നീളുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ മനോഹര നേപ്പാളിലേക്ക്. മനോഹാരിത നിറഞ്ഞ ദേശഭാഗമാണ് നേപ്പാള്‍. ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന നേപ്പാള്‍ പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഇടമാണ്. ഒട്ടുവളരെ ചരിത്രപ്രാധാന്യവുമുണ്ട് നമ്മുടെ ഈ കുഞ്ഞു വലിയ അയല്‍പക്കക്കാര്‍ക്ക്. ശ്രീബുദ്ധന്‍റെ ജന്മസ്ഥലമായ ലുംബിനി ഇവിടെയാണ്. അത് മാത്രമോ, ഹിമാലയത്തിന്‍റെ വിവിധ കാഴ്ച്ചകള്‍, വന്യ സൗന്ദര്യമുള്ള പുഴകള്‍, കാടുകള്‍, ജലപാതങ്ങള്‍, ഗുഹകള്‍, തടാകങ്ങള്‍, അദ്ധ്വാനശീലരായ മനുഷ്യര്‍, അവരുടെ കൗതുകം തോന്നിക്കുന്ന ആരാധനകള്‍, സവിശേഷമായ ആചാരങ്ങള്‍….അങ്ങനെ എന്തെല്ലാം. ഒക്കെയും നമുക്ക് വാക്കുകളിലൂടെ കാണാം. ഒരു കഥയിലെന്ന പോലെയാണ് നാം നേപ്പാളിലേക്ക് സഞ്ചരിക്കുന്നത്.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Jineesh PS-Kunjalimarakkar-Samaravum Sannidhyavumകുഞ്ഞാലി മരയ്ക്കാര്‍-സമരവും സാന്നിധ്യവും, ജിനീഷ് പി എസ് കോഴിക്കോടിന്റെ ചരിത്രപരമായ ഉയര്‍ച്ചയില്‍ സാമൂതിരിയുടെ അനിഷേധ്യമായ നേതൃത്വത്തെ പുകഴ്ത്തി അവരുടെ ഭരണനിപുണതയെകുറിച്ച് വാചാലരാകുന്നവര്‍, കോഴിക്കോടന്‍ പെരുമയുടെ അടിസ്ഥാനം കടല്‍ കടന്നുള്ള കച്ചവടമാണെന്നുള്ള വാസ്തവം പലപ്പോഴും മറന്നുപോയിരുന്നു. കോഴിക്കോടന്‍ തുറമുഖത്തേക്ക്, അറബികളുടെയും ചീനരുടെയും ആഫ്രിക്കക്കാരുടെയും കപ്പല്‍വ്യൂഹങ്ങള്‍ കച്ചവടത്തിനായി വരുമ്പോള്‍ ഈ തീരത്തെ, കടലിനെ, കാത്തുപോന്നിരുന്നവര്‍ മാപ്പിളമാരായിരുന്നു. ആ കണ്ണിയിലെ പ്രമുഖനായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍മാര്‍. മലബാറിന്റെ സമ്പന്നമായ വണിക്ക്‌നാവിക പാരമ്പര്യത്തിന്റെ പതാക വാഹകരായ കുഞ്ഞാലി മരയ്ക്കാര്‍മാരുടെ ജീവിതത്തെ രേഖപ്പെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകം.Lizbeth Renjith-A Modern Moms Kitchen

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

A Modern Moms Kitchen By: Lizbeth Renjith പാചകം അനായാസമാക്കുന്നതിനുള്ള ലളിതമായ പാചകക്കുറിപ്പുകള്‍. പരമ്പരാഗതവും ആധുനികവുമായ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനുള്ള പാചകക്കുറിപ്പുകള്‍ ലളിതമായ രൂപത്തില്‍ അവതരിപ്പിക്കുന്നു.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.