DCBOOKS
Malayalam News Literature Website

അയ്യപ്പപ്പണിക്കര്‍ നിനവില്‍ വരുമ്പോള്‍

‘ഇടശ്ശേരി നിനവില്‍ വരുമ്പോള്‍’ എന്ന പേരില്‍ എം ഗോവിന്ദന്റെ ഒരു കവിതയുണ്ടണ്ട്. ജീവിച്ചിരുന്നെങ്കില്‍ അയ്യപ്പപ്പണിക്കര്‍ക്ക് ഇപ്പോള്‍ തൊണ്ണൂറു വയസ്സാകുമായിരുന്നു. ഈ നവതിവര്‍ഷത്തില്‍ കവിയുംവിവര്‍ത്തകനും ദ്വിഭാഷാപണ്ഡിതനും ശ്രേഷ്ഠനായ അദ്ധ്യാപകനും നിരൂപകനും വിജ്ഞാനകോശകാരനും കേരളത്തിലെ കലാസാ
ഹിത്യ രംഗങ്ങളില്‍ പോയനൂറ്റാണ്ടണ്ടിന്റെ അന്‍പത്-അറുപതുകളിലെ പുതുമുന്നണി (അവാങ്ഗാദ് )യുടെ സൈദ്ധാന്തികനും പങ്കാളിയും ആയിരുന്ന അയ്യപ്പപ്പണിക്കരെ നന്ദിയോടെ, സ്‌നേഹത്തോടെ, അനുസ്മരിക്കുക മാത്രമാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ‘പ്രാഥമികമായും’ അദ്ദേഹം എന്തായിരുന്നു എന്നു പറയാന്‍ പ്രയാസമായവിധത്തില്‍ താന്‍ ചെയ്യുന്നതില്‍ എല്ലാറ്റിലും മുഴുവനായി മുഴുകിയ ഒരു മനുഷ്യനായിരുന്നു അയ്യപ്പപ്പണിക്കര്‍.

ഞാന്‍ ആദ്യമായി അയ്യപ്പപ്പണിക്കരെ കാണുന്നത് അതിനു മുന്‍പേ വായിച്ചിട്ടു
ണ്ടെണ്ടങ്കിലും മഹാരാജാസ് കോളജില്‍ ഇംഗ്ലിഷ് എം എ വിദ്യാര്‍ഥി ആയിരിക്കുമ്പോ
ഴാണ്. അവിടെ അദ്ദേഹം പരീക്ഷകനായി വന്നതായിരുന്നു. വൈകിട്ട് ഞങ്ങള്‍ കുറച്ചു പേര്‍, സാനു മാസ്റ്ററും തോമസ് മാത്യുവും കൂട്ടത്തില്‍ ഉണ്ടായിരുന്നു, സാഹിത്യ പരിഷത്ത് ലൈബ്രറിയില്‍ കൂടി. അന്ന് താന്‍ പുതുതായി എഴുതിയ കവിത ‘മൃത്യുപൂജ’ അയ്യപ്പപ്പണിക്കര്‍ വായിച്ചു. അത് പ്രസിദ്ധീകരിച്ചിരുന്നില്ല. വായന കഴിഞ്ഞുള്ള ചര്‍ച്ചയില്‍ കവിതയില്‍ മരണത്തിന്റെ ഇരുട്ട് നിറഞ്ഞു നില്‍ക്കുന്നു എന്ന് ഞാന്‍ അഭിപ്രായപ്പെട്ടു; അതില്‍ പ്രത്യാശയുടെ കിരണം തീരെ ഇല്ലെന്നും. ‘ഹേ മന്ദഗാമിനി, ഹേമന്തയാമിനി, ഘനശ്യാമ രൂപിണി വരൂ നീ’ എന്ന ആദ്യവരികള്‍ ആവര്‍ത്തിച്ചു കൊണ്ടാണ് കവിത അവസാനിച്ചിരുന്നത്. എന്നാല്‍ രണ്ടണ്ടാഴ്ച കഴിഞ്ഞു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നപ്പോള്‍ അവസാനം മാറിയിരുന്നു. ഭൂമിയില്‍ മറഞ്ഞ സീതയെ വീണ്ടെണ്ടടുക്കാനുള്ള പ്രാര്‍ത്ഥനയിലാണ് കവിത അവസാനിച്ചത്. ‘നക്തഞ്ചരേന്ദ്രനൊരു ദുര്‍ഭൂതമായ് മരണ നൃത്തം ചവിട്ടി മമഹൃത്തില്‍’ എന്ന ക്ഷമാപണത്തില്‍ തുടങ്ങി വൈദേഹിയെ തിരിച്ചു തരാന്‍ ധാത്രിയോടു അപേക്ഷിക്കുന്ന വരികളോടെയാണ് കവിത ഇപ്പോള്‍ അവസാനിച്ചത്. ആ മാറ്റത്തിന് കാരണം എന്റെ വിമര്‍ശനം മാത്രമായിരുന്നു എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല, പക്ഷേ, സഹൃദയനും ശുഭാപ്തിവിശ്വാസിയുമായ ഒരു തരുണന്റെ വാക്കുകള്‍ എന്ന നിലയില്‍ എവിടെയോ എന്റെ പ്രസ്താവം കവിയെ സ്പര്‍ശിച്ചു എന്നുതന്നെ ഞാന്‍ കരുതുന്നു.

കേരളകവിത’ ത്രൈമാസികത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് പിന്നീട് ഞങ്ങള്‍ കൂടുതല്‍ അടുക്കുന്നത്. എന്റെ ആദ്യകവിതകളില്‍ പലതും വെളിച്ചം കണ്ടത് അഞ്ഞൂറ് കോപ്പി മാത്രം അടിച്ചിരുന്ന, അന്നത്തെ നിലവാരം വെച്ച് അതിമനോഹരമായി പ്രസാധനം ചെയ്തിരുന്ന, ആ അപൂര്‍വ്വ പ്രസിദ്ധീകരണത്തിലാണ് അഞ്ചുസൂര്യന്‍, ആത്മാഹുതി, ഒരു തുള്ളി, ആത്മഗീത (ഒന്നാംഭാഗം), സത്യവാങ്മൂലം, പനി, നദികള്‍… അങ്ങനെ പലതും.(പിന്നീട് മകള്‍ സബിതയുടെ ആദ്യകവിതയും അതില്‍തന്നെ അച്ചടിച്ചു വന്നു എന്നത് എങ്ങനെ അത് പല തലമുറകളെ വാര്‍ത്തെടുത്തു എന്നതിന് ഒരു ഉദാഹരണം മാത്രം) കവികളും നിരൂപകരും സഹൃദയരുമായിരുന്ന ഞങ്ങള്‍ ഇരുപതുപേര്‍ ഇരുന്നൂറു രൂപ വീതം എടുത്താണ് ആ പ്രസിദ്ധീകരണത്തിനുള്ള മൂലധനം സ്വരൂപിച്ചത്. അന്നതു വലിയ തുകയായിരുന്നു. അയ്യപ്പപ്പണിക്കരും കെ എസ് നാരായണപിള്ളയുമായിരുന്നു പത്രാധിപന്മാര്‍, എം. ഗംഗാധരന്‍ മാനേജരും. ( പണിക്കര്‍ പോസ്റ്റ് ഡോക്ടറല്‍ പഠനത്തിനും അദ്ധ്യാപനത്തിനുമായി ഇന്ത്യാനയില്‍ പോയ വര്‍ഷങ്ങളില്‍ ഒ. എന്‍. വി. കുറുപ്പ് പത്രാധിപരായി, എം എം ബഷീര്‍ പിന്നീട് മാനേജരായും വന്നു (സ്‌കൂള്‍കാലം മുതലേ കവിതാവിവര്‍ത്തനം എന്റെ കൗതുകമായിരുന്നെങ്കിലും അതിനെ ഗൗരവമായി എടുക്കാന്‍ പ്രേരിപ്പിച്ചത് അയ്യപ്പപ്പണിക്കരാണ്. ആദ്യമൊക്കെ അദ്ദേഹംതന്നെ കവികളെ നിര്‍ദ്ദേശിക്കുമായിരുന്നു, അങ്ങനെയാണ് ഞാന്‍ ഇന്തോനേഷ്യന്‍ കവി ചെയ്‌രില്‍ അന്‍വറിന്റെയും ബംഗാളികവി ജീബനാനനന്ദദാസിന്റെയും കുറെ കവിതകള്‍ പരിഭാഷ ചെയ്തത്. പിന്നെ സ്വയം തിരഞ്ഞെടുത്ത് പോളിഷ് കവി സിബ് ന്യൂഹെര്‍ബര്‍ട്ട്, വടക്കുകിഴക്കന്‍ ഇന്ത്യന്‍ കവികള്‍ തുടങ്ങിയവരെ വിവര്‍ത്തനം ചെയ്തു. ഒരു പുതിയ കവിയുടെ രചനകള്‍ കണ്ടണ്ടാല്‍ ആ കവി എന്തായിത്തീരും, ഏതു തരം കാവ്യരീതിയാണ് ആ കവിക്ക് പ്രചോദനമായിത്തീരുക എന്നെല്ലാം തിരിച്ചറിയാനുള്ള വിസ്മയകരമായ ഉള്‍ക്കാഴ്ച അയ്യപ്പപ്പണിക്കര്‍ക്ക് എന്നും ഉണ്ടണ്ടായിരുന്നു. മരണം വരെ അദ്ദേഹം യുവകവികളെ (‘കവി’ എന്ന വാക്ക് ലിംഗഭേദമില്ലാതെയാണ് ഞാന്‍ ഉപയോഗിക്കുന്നത്) പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. മുതിരുംതോറും അദ്ദേഹം തന്റെ കാര്‍ക്കശ്യങ്ങള്‍ എല്ലാം ഉപേക്ഷിച്ച് എല്ലാ തരം കവികള്‍ക്കുമായി ‘കേരളകവിത’യുടെ താളുകള്‍ തുറന്നു കൊടുത്തു: അതിന്റെ ഗുണദോഷവിചിന്തനം നടത്താന്‍ ഞാന്‍ ആളല്ല. അദ്ദേഹത്തിന്റെ കാലശേഷം ഞാന്‍ പത്രാധിപത്യം ഏറ്റെടുത്തപ്പോള്‍ തിരഞ്ഞെടുപ്പ് അല്പം കര്‍ക്കശമാക്കി എന്നു മാത്രം പറയട്ടെ. അതിന് ഒരു കാരണം പില്‍ക്കാലത്ത് മലയാളത്തില്‍ കവികളുടെ എണ്ണം പ്രകൃതി അനുവദിക്കുന്നതിനെക്കാള്‍ കൂടുതല്‍ ആയതാകാം.

കടപ്പാട്; മാതൃഭൂമി ലേഖനം

Comments are closed.