DCBOOKS
Malayalam News Literature Website

ഏറ്റവും പുതിയ 4 പുസ്തകങ്ങൾ ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം ഇ-ബുക്കുകളായി

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 4 പുതിയ പുസ്തകങ്ങൾ ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം ഇ-ബുക്കുകളായി. മാലതിയുടെ ‘താരയുടെ പഥം’, എസ് ജയേഷിന്റെ ‘ക്ല’ , മേതിൽ രാധാകൃഷ്ണന്റെ ‘ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം’, ബെന്യാമിന്റെ ‘എന്ന് സ്വന്തം’ എന്നീ പുസ്തകങ്ങളാണ് പ്രിയവായനക്കാർക്ക് ഇ-ബുക്കുകളായി ലഭ്യമാക്കിയിരിക്കുന്നത്.

Malathi-Tharayudepadhamതാരയുടെ പഥം- മാലതി  സ്ത്രീ-പുരുഷബന്ധങ്ങളിലെ അധോലോകങ്ങളെ ശക്തവും തീവ്രവുമായ ഭാഷയില്‍ ആവിഷ്കരിക്കുന്ന നോവല്‍.

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം – മേതിൽ രാധാകൃഷ്ണൻ ഭാവനയുടെ Maythil Radhakrishnan-Laimgikathayekkurichu Oru Upanyasamവിചിത്രവീഥിയിലെ യാത്രികനാണ് മേതിൽ. മലയാളത്തെ ലോകസാഹിത്യത്തോളം അടുപ്പിച്ച് ഒരു എഴുത്തുവഴി കൂടിയാണത്. ആ സർഗ്ഗവൈഭവം അടയാളപ്പെടുത്തുന്ന ഒരു നോവെല്ലയും അനുബന്ധമായി രണ്ടു ദീർഘകവിതകളും.

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Benyamin-Ennu Swanthamഎന്ന് സ്വന്തം – ബെന്യാമിൻ വായനക്കാർ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരോട് പറയാൻ കാലങ്ങളായി മനസ്സിൽ സൂക്ഷിച്ച വരികളാണ് ഈ പുസ്തകം. ഗബ്രിയേൽ ഗാർസിയ മാർകേസിന് അദ്ദേഹത്തിന്റെ മകൻ റോഡ്രിഗോ ഗാർസിയ എഴുതിയ കത്തിൽ ആരംഭിക്കുന്ന ഈ പുസ്തകത്തിൽ വായനക്കാർ അവരുടെ വായനാനുഭവങ്ങളും സ്വാധീനിച്ച പുസ്തകങ്ങളെക്കുറിച്ചും പങ്കുവയ്ക്കുന്നു.

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.