DCBOOKS
Malayalam News Literature Website

വാക്ക് പാലിച്ച് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ബെന്യാമിൻ , ‘എന്ന് സ്വന്തം’ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം ഇ-ബുക്ക് രൂപത്തിൽ

Benyamin
Benyamin

വായനക്കാർ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരോട് പറയാൻ കാലങ്ങളായി മനസ്സിൽ സൂക്ഷിച്ച വരികളുമായി ബെന്യാമിന്റെ ‘എന്ന് സ്വന്തം’ ഇപ്പോൾ ഇ-ബുക്ക് രൂപത്തിൽ വായനക്കർക്ക് ഡൗൺലോഡ് ചെയ്യാം. ഗബ്രിയേൽ ഗാർസിയ മാർകേസിന് അദ്ദേഹത്തിന്റെ മകൻ റോഡ്രിഗോ ഗാർസിയ എഴുതിയ കത്തിൽ ആരംഭിക്കുന്ന ഈ പുസ്തകത്തിൽ വായനക്കാർ അവരുടെ വായനാനുഭവങ്ങളും സ്വാധീനിച്ച പുസ്തകങ്ങളെക്കുറിച്ചും പങ്കുവയ്ക്കുന്നു.

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

പുസ്തകത്തെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ബെന്യാമിൻ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് 

ഒരു സന്തോഷ വാർത്ത. 😍
ലോക്ഡൗൺ കാലത്ത് ഏർപ്പെടുത്തിയ ഫേസ്ബുക്ക് ചലഞ്ചിൽ നിന്നും ‘പ്രിയപ്പെട്ട എഴുത്തുകാർക്ക് ഒരു കത്ത് ‘ പുസ്തകം ആക്കാം എന്ന് വാക്ക് തന്നിരുന്നല്ലോ. അതിപ്പോൾ ‘എന്ന് സ്വന്തം’ എന്ന പേരിൽ ഡി സി ബുക്സ് പ്രസിദ്ധികരിക്കുന്നതിലൂടെ സഫലമാവുകയാണ്. അടുത്ത ആഴ്ച പുസ്തകം ലഭ്യമാകും.
മാർകേസിനു മകൻ റോഡ്രിഗോ ഗാർസിയ എഴുതിയ ഒരു കത്തിന്റെ പരിഭാഷ ഉൾപ്പെടെ എൺപത്തിയഞ്ചോളം കത്തുകൾ ആണ് പുസ്തകത്തിൽ ഉള്ളത്. സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കട്ടെ.
😍😍😍

ഒരു സന്തോഷ വാർത്ത. 😍ലോക്ഡൗൺ കാലത്ത് ഏർപ്പെടുത്തിയ ഫേസ്ബുക്ക് ചലഞ്ചിൽ നിന്നും 'പ്രിയപ്പെട്ട എഴുത്തുകാർക്ക് ഒരു കത്ത് '…

Posted by Benyamin Benny on Saturday, July 25, 2020

 

'എന്ന് സ്വന്തം' എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കത്തുകൾ എഴുതിയവർ : മാർകേസ് – റോഡ്രിഗോ ഗാർസിയ (വിവ: അബ്ദുൾ…

Posted by Benyamin Benny on Saturday, July 25, 2020

Comments are closed.