DCBOOKS
Malayalam News Literature Website

ആറ് പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി

E-Books
E-Books

ആറ് പുസ്തകങ്ങള്‍ കൂടി ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ പ്രിയവായനക്കാർക്ക് സ്വന്തമാക്കാം. തലശേരി പുരാവൃത്തവും മലബാര്‍ ചരിത്രമെഴുത്തും- എന്‍ ആര്‍ അജയകുമാര്‍, നിരൂപണവും നിരൂപകരും, വി സി ശ്രീജന്‍, മദ്ധ്യകാന്താരം, ഇന്ദുബാല, മഴയുടെ ഉദ്യാനത്തില്‍, ബിജു കാഞ്ഞങ്ങാട്, ബുദ്ധനടത്തം, പ്രദീപ് രാമനാട്ടുകര, ഒരു ചെറിയ വസന്തം, സച്ചിദാനന്ദന്‍എന്നീ പുസ്തകങ്ങളാണ് ഇ-ബുക്കുകളായി ലഭ്യമാക്കിയിരിക്കുന്നത്.

NR Ajayakumar-Thalasseri Puravruthavum Malabar Charithramezhuthumതലശേരി പുരാവൃത്തവും മലബാര്‍ ചരിത്രമെഴുത്തും- എന്‍ ആര്‍ അജയകുമാര്‍ തലശ്ശേരിയുടെ പൈതൃകത്തില്‍ താത്പര്യമുളവാക്കുവാന്‍ സഹായിക്കുന്ന ഒരു പുസ്തകം. ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടാത്ത സ്ഥലങ്ങളെയും സ്മാരകങ്ങളെയും പറ്റി ഈ പുസ്തകം നമ്മോട് സംവദിക്കുന്നു. തലശ്ശേരിയുടെയും ചുറ്റുപാടുകളുടെയും പൈതൃകചരിത്രത്തില്‍ താല്പര്യമുള്ളവര്‍ക്ക് അവരുടെ അറിവ് സമ്പുഷ്ടമാക്കുവാന്‍ ഈ പുസ്തകം സഹായകമാണ്.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

നിരൂപണവും നിരൂപകരും, വി സി ശ്രീജന്‍  മുണ്ടശ്ശേരി, കുട്ടികൃഷ്ണമാരാര്‍, കെ ഭാസ്‌കരന്‍ VC Sreejan-Niroopanavum Niroopakarumനായര്‍, കെ.പി. അപ്പന്‍ തുടങ്ങിയ നിരൂപകരെക്കുറിച്ചുള്ള പഠനങ്ങളും ബി ഉണ്ണികൃഷ്ണന്‍, എം.ടി. അന്‍സാരി എന്നിവരുടെ നിരൂപണങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളും നിരൂപണം എന്ന സാഹിത്യജനുസ്സിനെ പ്രത്യയശാസ്ത്രവിമര്‍ശനം, സംസ്‌കാരവിമര്‍ശനം, ഘടനാവാദ ഘടനാവാദാന്തര നിരൂപണം തുടങ്ങിയവ നിരൂപണത്തില്‍ പ്രയോഗിക്കുന്ന രീതിയില്‍നിന്നു വ്യത്യസ്തമായി നിരൂപണത്തെ സാഹിത്യകൃതിയുടെ ഭാഷയുടെ അടിത്തട്ടില്‍ നിക്ഷിപ്തമായ ആലങ്കാരികതയുടെയും അര്‍ത്ഥസംബന്ധങ്ങളുടെയും വിസ്തരണമായി കാണുകയാണ് ശ്രീജന്‍.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

Indubala-Madhyakantharamമദ്ധ്യകാന്താരം, ഇന്ദുബാല  മധ്യഭാരതത്തിലെ വനാന്തരം-ദണ്ഡകാരണ്യം. അവിടെ ജീവിക്കുന്ന ആദിവാസി ഗോത്രങ്ങള്‍. അവരെ ചൂഷണം ചെയ്യുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ പ്രമുഖരും പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും. ഇവരുടെ കൊടിയ അനീതികളെ ചെറുക്കുന്ന മാവോയിസ്റ്റുകള്‍. അവരുടെ കൂട്ടത്തില്‍ ഒരു മലയാള പെണ്‍കൊടി-ക്രിസാന്ത. മനുഷ്യസ്നേഹവും നീതിബോധവും അവളെ ഒരു പോരാളിയാക്കുന്നു. ആ പോരാട്ടത്തിന്‍റെ കഥയാണ് ഇന്ദുബാല മദ്ധ്യകാന്താരം എന്ന നോവലിലൂടെ അവതരിപ്പിക്കുന്നത്. സായുധ വിപ്ലവം അനിവാര്യതയാണോ എന്നും നീതിയും മനുഷ്യസ്നേഹവും എങ്ങനെ പുനഃസ്ഥാപിക്കാനാവും എന്നുമുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടല്‍കൂടിയാണ് ഈ നോവല്‍. മലയാളികള്‍ക്ക് അപരിചിതായ ഒരു പ്രദേശത്തെയും അവിടുത്തെ സംഘര്‍ഷ പൂര്‍ണ്ണമായ ജീവിതങ്ങളെയും അനുഭവിപ്പിക്കാന്‍ മദ്ധ്യകാന്താരത്തിന് കഴിയുന്നു എന്നതാണ് ഈ നോവലിന്റെ വിജയം.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

മഴയുടെ ഉദ്യാനത്തില്‍, ബിജു കാഞ്ഞങ്ങാട്  ലോക കലാകാരന്മാരുടെ പ്രധാന ചിത്രങ്ങള്‍ ശ്രദ്ധിച്ചു പഠിച്ച ബിജു കാഞ്ഞങ്ങാട് ചിത്രവും കവിതയും തമ്മില്‍ പാരസ്പര്യത്തിന്റെ ഒരു പാലം Biju Kanhangad-Mazhayude Udhyanathilപണിയുന്നു. ഓരോ കലാകാരന്റെ ചിത്രത്തിലും പല പുതുമാനങ്ങള്‍ കണ്ടെത്താനാകുമെന്നതാണ് ദൃശ്യകലയുടെ സവിശേഷത. ചിത്രക്കാഴ്ച, മനസ്സുകൊണ്ടുള്ള വായന, ബുദ്ധികൊണ്ടുള്ള വിശകലനം, താന്‍ നിരീക്ഷിച്ചതിനെക്കുറിച്ചുള്ള ആത്മസംഭാഷണം, തന്റെ മറ്റൊരു മാധ്യമമായ കവിതയിലൂടെ തനിക്കു കിട്ടിയ അനുഭവം സംവേദനം ചെയ്യുക എന്നിങ്ങനെ നിരവധി അടരുകളായിട്ടാണ് ബിജു കാഞ്ഞങ്ങാടിന്റെ രചനകളെ കാണാനാകുന്നത്. അതൊരു നേര്‍രേഖാകാഴ്ചയോ വിന്യാസമോ മാത്രമല്ല. ചിത്രത്തിന്റെ എതെങ്കിലും തലത്തില്‍ സ്പര്‍ശിച്ച് അതിന്റെ വിദ്യുത്സ്പന്ദനമേറ്റ് അതൊരു കവിതയായി മാറുന്നതാണ് വായനക്കാര്‍ക്കു കിട്ടുന്ന അനുഭവം. വിജയകുമാര്‍ മേനോന്‍

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

Pradeep Ramanattukara-Budha Nadathamബുദ്ധനടത്തം, പ്രദീപ് രാമനാട്ടുകര  ‘കവിതകളേക്കാള്‍ ചിത്രങ്ങളോടാണ് പ്രദീപ് രാമനാട്ടുകരയുടെ രചനകള്‍ക്ക് അടുപ്പം. അവ നിറയെ എഴുതപ്പെട്ട വരകളുണ്ട് : നാട്ടിന്‍ പുറം, തീവണ്ടിയാത്ര, മരങ്ങള്‍, മനുഷ്യര്‍: ഒപ്പം ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ചിന്തകള്‍. പ്രദീപിന്റെ ഗദ്യം താളാത്മകമാണ്, പലപ്പോഴും ചില ക്രിയകളുടെ ആവര്‍ത്തനത്തില്‍ നിന്ന് ഉടലെടുക്കുന്ന , പല കാലങ്ങളിലുള്ള താളങ്ങള്‍. ആ കാലങ്ങളില്‍ നാം ജീവിക്കുന്ന ദ്രുതകാലവുമുണ്ട്: ക്ഷണിക പ്രണയങ്ങളുടെയും ആകസ്മിക വിനിമയങ്ങളുടെയും അനാഥജഡങ്ങളുടെയും അപൂര്‍ണ്ണ സംവേദനങ്ങളുടെയുമായ നമ്മുടെ വിചിത്രവും വിലക്ഷണവുമായ കാലം’ സച്ചിദാനന്ദന്‍

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

ഒരു ചെറിയ വസന്തം, സച്ചിദാനന്ദന്‍ മാനവചരിത്രം ഇതുവരെ കടന്നുപോകാത്ത K Satchidanandan-Oru Cheriya Vasanthamസന്ദര്‍ഭങ്ങളിലൂടെ സഞ്ചരിക്കുന്ന കാലത്തിന് അഭിമുഖം നില്ക്കുന്ന കവിതകള്‍. സമൂഹത്തിന്റെ എല്ലാ വശത്തേക്കും ശിരസ്സ് തിരിച്ചുകൊണ്ട് കവിതയെ അനുഭൂതികളുടെ ചരിത്രനിര്‍മ്മാണത്തിന്റെ ഭാഗമാക്കുകയാണ് സച്ചിദാനന്ദന്‍. കവിയുമായി ഫലസ്തീനിലെ യുവ കവി അസ്‌മോ അസയ്‌സേ നടത്തിയ മുഖാമുഖം അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

Comments are closed.