DCBOOKS
Malayalam News Literature Website

എച്ച്മുക്കുട്ടിയുടെ ഏറ്റവും പുതിയ പുസ്തകം ‘അമ്മച്ചീന്തുകള്‍’; ഉടന്‍ വായനക്കാരിലേക്ക്

ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന ആത്മകഥാപരമായതും ഏറെ ചർച്ച ചെയ്യപ്പെട്ടതുമായ പുസ്തകത്തിന്റെ തുടർച്ച

സാംസ്‌കാരികലോകത്ത് ഏറെ ചര്‍ച്ചയായ എഴുത്തുകാരി എച്ച്മുക്കുട്ടിയുടെ ഏറ്റവും പുതിയ പുസ്തകം ‘അമ്മച്ചീന്തുകള്‍’ ഉടന്‍ വായനക്കാരിലേക്ക്. ഡി സി ബുക്‌സാണ് പ്രസാധകര്‍. ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന ആത്മകഥാപരമായതും ഏറെ ചർച്ച ചെയ്യപ്പെട്ടതുമായ പുസ്തകത്തിന്റെ തുടർച്ചയാണ് ഈ പുസ്തകം.

കാലപരമായി നോക്കുമ്പോൾ ആദ്യപുസ്തകത്തിന്റെ മുൻകാലമാണ് ഇതിൽ പ്രതിപാദിക്കപ്പെടുന്നത്. 1920കൾ മുതൽ നൂറു വർഷക്കാലത്തുടർച്ചയിൽ ജീവിച്ച ആറേഴു പെണ്ണുങ്ങളുടെ ജീവിതമാണ് എച്ച്മുക്കുട്ടി ഇതിൽ എഴുതുന്നത്. അക്ഷരാഭ്യാസവും കിടപ്പാടവും മുതൽ മുലപ്പാലിനും മാതൃവാല്‌സല്യ ത്തിനുംവരെ വിവേചനം അനുഭവിച്ച കുറച്ചു പെണ്ണുങ്ങൾ… പലപ്പോഴായി പല കഷണങ്ങളായി ചീന്തപ്പെട്ട അമ്മമാർ.

എച്ച്മുക്കുട്ടിയുടെ ആത്മകഥാപരമായ കുറിപ്പുകളുടെ സമാഹാരം ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക’ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. പതിനെട്ടാം വയസ്സില്‍ അദ്ധ്യാപകനും കവിയും പ്രശസ്തനുമായ ഒരു വ്യക്തിയുമായി പ്രണയത്തില്‍ അകപ്പെടുകയും പത്തൊമ്പതാം വയസ്സില്‍ വിവാഹിതയാവുകയും ദാമ്പത്യത്തില്‍ ലൈംഗികവൈകൃതങ്ങളും പീഡനങ്ങളും ഏല്‌ക്കേണ്ടിവരികയും ചെയ്ത എച്ച്മുക്കുട്ടിയുടെ ആത്മകഥാപരമായ അനുഭവക്കുറിപ്പുകളായിരുന്നു പുസ്തകത്തില്‍ സമാഹരിച്ചത്.

 

Comments are closed.