DCBOOKS
Malayalam News Literature Website

നീല്‍സണ്‍ ബുക്ക്‌സ്‌കാന്‍; ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്സില്‍ ഇടം നേടി മലയാളത്തില്‍ നിന്നും എന്‍ മോഹനന്റെ ‘ഒരിക്കല്‍’

നീല്‍സണ്‍ ബുക്ക്‌സ്‌കാന്‍ ടോപ്പ് സെല്ലറുകളുടെ പട്ടികയില്‍ ആദ്യ മുപ്പതുകളില്‍ ഇടം നേടി മലയാളത്തില്‍ നിന്നും എന്‍ മോഹനന്റെ Textഒരിക്കല്‍‘. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ രചിക്കപ്പെടുന്ന കൃതികളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതികളാണ് നീല്‍സണ്‍ ബുക്ക് സ്‌കാനിന്റെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

മലയാളം പുസ്തകങ്ങള്‍ അപൂര്‍വ്വമായി മാത്രമേ ഈ ലിസ്റ്റില്‍ സ്ഥാനംപിടിക്കാറുള്ളൂ. ഡിസംബറില്‍ തുടര്‍ച്ചയായി മൂന്ന് ആഴ്ചകളിൽ  ‘ഒരിക്കല്‍’  അഞ്ച്, ഇരുപത്, ഇരുപത്തിയൊന്ന് എന്നീ സ്ഥാനങ്ങൾ നേടി.

ഒ.വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’, കെ.ആര്‍ മീരയുടെ ‘ആരാച്ചാര്‍’,  ‘ഖബര്‍’,  ആ മരത്തെയും മറന്നു മറന്നു ഞാന്‍’,   വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’,  അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി’, റോബര്‍ട്ട് റ്റി. കിയോസാകിയുടെ ‘റിച്ച് ഡാഡ് പുവര്‍ ഡാഡ്’, തകഴിയുടെ ‘രണ്ടിടങ്ങഴി’ തുടങ്ങി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പല പുസ്തകങ്ങളും നേരത്തെ നീല്‍സണ്‍ ബുക്ക് സ്‌കാനിന്റെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

 

 

Comments are closed.