DCBOOKS
Malayalam News Literature Website

എ ഹേമചന്ദ്രന്‍ ഐ പി എസിന്റെ ‘നീതി എവിടെ?’; പുസ്തകസംവാദം നാളെ

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എ ഹേമചന്ദ്രന്‍ ഐ പി എസിന്റെ ‘നീതി എവിടെ?’ എന്ന പുസ്തകത്തെ ആസ്പദമാക്കി സംഘടിപ്പിച്ചിരിക്കുന്ന പുസ്തകസംവാദം ജൂലൈ രണ്ടിന് നടക്കും. Textതിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ വേദിയില്‍ വെച്ച് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന പുസ്തകസംവാദത്തില്‍ എം.ജി.രാധാകൃഷ്ണന്‍, പി.കെ. രാജശേഖരന്‍, കെ.രാജന്‍ , എ ഹേമചന്ദ്രന്‍ ഐ പി എസ് എന്നിവർ പങ്കെടുക്കും.

മുൻ ഡി ജി പി എ ഹേമചന്ദ്രന്‍ ഐ പി എസിന്റെ ഓർമ്മകളുടെ പുസ്തകമാണ് ‘നീതി എവിടെ?-ഉള്ളില്‍ തട്ടിയ പോലീസ് അനുഭവങ്ങള്‍’. മാധ്യമശ്രദ്ധ നേടിയ സംഭവങ്ങൾക്കപ്പുറം നീതി തേടി പരക്കം പായുന്ന പാവം മനുഷ്യരും ഭീകരൻ, ഗുണ്ട, വേശ്യ, ഇര, വേട്ടക്കാരൻ എന്നിങ്ങനെ ചില ലേബലുകളിൽപെട്ട് ദുസ്സഹജീവിതം നയിക്കുന്ന സഹജീവികളും ഈ ഓർമ്മകളിലുണ്ട്. അധികാരത്തിന്റെ ശരിയായ പ്രയോഗം പോലീസ് ജീവിതത്തിൽ വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഈ പുസ്തകത്തിൽ ഏറ്റുപറഞ്ഞുകൊണ്ട് രാഷ്ട്രീയാധികാര ബലതന്ത്രങ്ങൾ നീതിനിർവഹണത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. മിസ്റ്റർ ഹേമചന്ദ്രൻ ഇതിൽ എന്തിന് ഇടപെടുന്നു? എന്ന ചോദ്യത്തെ വിരുദ്ധധ്രുവങ്ങളിലുള്ള മന്ത്രിമാരിൽനിന്ന് അഭിമുഖീകരിച്ചിട്ടുണ്ടെന്ന് ഗ്രന്ഥകാരൻ തുറന്നെഴുതുന്നു. അധികാരത്തിന്റെ ഇടനാഴിയിലെ ഇരുളും വെളിച്ചവും വെളിവാകുന്നുണ്ട് ഈ പുസ്തകത്തിലൂടെ. വിഴിഞ്ഞം വെടിവയ്പ്, മദനിയുടെ അറസ്റ്റ്, സോളാർ കേസ്, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ തുടങ്ങി കേരളം ചർച്ചചെയ്യുകയും തന്റെ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്ത സുപ്രധാന സംഭവങ്ങളെ മുൻ ഡി ജി പി ഓർക്കുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

📚ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലും കോപ്പികള്‍ ലഭ്യമാണ്

Comments are closed.