DCBOOKS
Malayalam News Literature Website

ഒ വി വിജയന്റെ ‘ഇന്ദ്രപ്രസ്ഥം’ പുസ്തകസംവാദം ഇന്ന്

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഒ വി വിജയന്റെ ‘ഇന്ദ്രപ്രസ്ഥം‘ എന്ന പുസ്തകത്തെ ആസ്പദമാക്കി സംഘടിപ്പിച്ചിരിക്കുന്ന പുസ്തകസംവാദം ജൂലൈ ഒന്നിന് നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ Textനായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ വേദിയില്‍ വെച്ച് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന പുസ്തകസംവാദത്തില്‍ എം എ ബേബി, എം ജി രാധാകൃഷ്ണൻ, പി കെ രാജശേഖരൻ എന്നിവർ പങ്കെടുക്കും.

പത്രപംക്തിയുടെ ആനുകാലികത അതിജീവിച്ച് ജനാധിപത്യത്തെയും അധികാരരാഷ്ട്രീയത്തെയും രാഷ്ട്രവ്യവഹാരത്തെയും ദേശീയതാവാദത്തെയും കുറിച്ചുള്ള തീക്ഷ്ണവും ധാർമ്മികവുമായ ചോദ്യങ്ങൾ ഉയർത്തിയതുകൊണ്ടാണ് വിജയന്റെ പംക്തിലേഖനങ്ങൾക്ക് തുടർവായനകളും പുസ്തകരൂപത്തിലുള്ള പ്രസാധനങ്ങളും ഉണ്ടായത്. ‘ഇന്ദ്രപ്രസ്ഥം‘ എന്ന ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണവും അങ്ങനെയാണ്. ഒ.വി. വിജയൻ മലയാളത്തിലും ഇംഗ്ലിഷിലുമായി എഴുതിയ സാഹിത്യവും സാഹിത്യേതരവുമായ മുഴുവൻ രചനകളും കാർട്ടൂണുകളും രേഖാചിത്രങ്ങളും മുദ്രിതരൂപത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടി കുറച്ചു വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമത്തിന്റെ ഫലംകൂടിയാണ് ഈ പുസ്തകം. പി കെ രാജശേഖരൻ ആണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത് .

ഏവർക്കും ഹൃദ്യമായ സ്വാഗതം

Comments are closed.