DCBOOKS
Malayalam News Literature Website

മലയാളികളുടെ പ്രിയപ്പെട്ട നസ്രിയ തിരികെയെത്തുന്നു; ‘കൂടെ’യിലെ ആദ്യഗാനം പുറത്തിറങ്ങി

മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കൂടെ’യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. വിവാഹശേഷം സിനിമാഭിനയത്തിന് അവധി നല്‍കിയ മലയാളികളുടെ പ്രിയപ്പെട്ട താരം നസ്രിയ തിരികെയെത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നാല് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡെയ്‌സായിരുന്നു നസ്രിയ ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.

‘കൂടെ’യിലെ ആരാരോ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. റഫീക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഘു ദീക്ഷിത് ആണ്. ആന്‍ ആമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വീരാജ്, പാര്‍വ്വതി, നസ്രിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാലാ പാര്‍വ്വതി, വിജയരാഘവന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ ആറിന് ചിത്രം തീയറ്ററുകളിലെത്തും.

Comments are closed.