DCBOOKS
Malayalam News Literature Website

നവമലയാളി ഏകദിന സാഹിത്യ ഉത്സവം

ഓണ്‍ലൈന്‍ മാധ്യമ രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമായ നവമലയാളി മാഗസിന്റെ ഏകദിന സാഹിത്യ ഉത്സവം ഈ വര്‍ഷം ജനുവരി 26 ന് കുന്നംകുളം ടൗണ്‍ഹാളില്‍ വച്ച് നടത്തുന്നു. സാഹിത്യ സാമൂഹിക സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരിക്കും.

നവമലയാളി ലെക്ച്ചര്‍ സീരിസ്, നവമലയാളി പുരസ്‌കാര സമര്‍പ്പണം പുരസ്‌കാര ജേതാവായ ആനന്ദിന്റെ ധൈഷണിക ജീവിതത്തെ വിലയിരുത്തുന്ന സെമിനാറുകള്‍ സംഗീത വിരുന്ന് തുടങ്ങി നിരവധി പരിപാടികളാണ് ഏകദിന സാഹിത്യ ഉത്സവത്തോടനുബന്ധിച്ചു ഒരുക്കിയിട്ടുള്ളത്.

 

Comments are closed.