DCBOOKS
Malayalam News Literature Website

പ്രണയ സങ്കല്പങ്ങളെയും ലൈംഗിക സങ്കല്പങ്ങളെയും പിടിച്ചുലയ്ക്കാൻ വീണ്ടും നളിനി ജമീല, ‘ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്തകം’; ഇ- ബുക്ക് പ്രകാശനം ഇന്ന്

മലയാളികളുടെ കപട സദാചാര ബോധത്തെയും കൃത്രിമ കുടുംബ ജീവിതത്തെയും തുറന്നു കാട്ടിയ
നളിനി ജമീലയുടെ പുതിയ പുസ്തകം ‘ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്തകത്തിന്റെ’ ഇ- ബുക്ക് പ്രകാശനം ബി. അരുന്ധതി നിർവഹിക്കും. ഇന്ന് വൈകുന്നേരം 4 മണിക്ക് അരുന്ധതിയുടെ ഫേസ്ബുക് പേജിലൂടെയാണ് ഇ ബുക്ക്‌ പ്രകാശനം ചെയ്യുന്നത്.

ഞാൻ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ മലയാളികളുടെ കപട സദാചാര ബോധത്തെയും കൃത്രിമ കുടുംബ ജീവിതത്തെയും തുറന്നു കാട്ടിയ നളിനി ജമീല തന്റെ പ്രണയാനുഭവങ്ങളെക്കുറിച്ചും ആത്മകഥയ്ക്കു ശേഷം ഉണ്ടായ സവിശേഷാനുഭവങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് ഇവിടെ. സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ ചില വ്യക്തിത്വങ്ങളുമായുള്ള അടുപ്പങ്ങളും അകൽച്ചകളുമെല്ലാം അവർ ഇവിടെ വിശദമാക്കുന്നു. എന്താണ് പ്രണയം?, ഒരു ലൈംഗികത്തൊഴിലാളിക്ക് പ്രണയം സാധ്യമാണോ?, അത് സാധാരണ പ്രണയങ്ങളിൽ നിന്ന് വ്യത്യസ്തമാണോ?, ഒരാൾക്ക് ഒരാളോടു മാത്രമാണോ പ്രണയത്തിലേർപ്പെടാനാകുക?, പ്രണയവും ലൈംഗികാഭിലാഷവും ഒന്നാണോ?, കാമത്തിൽ പ്രണയമുണ്ടോ?, സെക്സ് ഒരു ലൈംഗികത്തൊഴിലാളിയും സാധാരണക്കാരും അനുഭവിക്കുന്നത് വ്യത്യസ്തമായാണോ? നമ്മുടെ പ്രണയ സങ്കല്പങ്ങളെയും ലൈംഗിക സങ്കല്പങ്ങളെയും അടിമുടി പിടിച്ചു ലയ്ക്കാൻ പോന്ന വെളിപ്പെടുത്തലുകളുമായി വീണ്ടും നളിനി ജമീല എത്തുന്നു – നിങ്ങളിലെ സംയമിയെയും ഉന്മാദിയെയും പുറത്തെടുത്ത് വിചാരണ ചെയ്യുന്ന പുസ്തകവുമായി.

വിവരങ്ങൾക്ക് കടപ്പാട് ; ശ്രീകല മുല്ലശ്ശേരി

Comments are closed.