DCBOOKS
Malayalam News Literature Website

Murder Minds; ഇന്ന് അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ്‌

അപസര്‍പ്പക രചനകളുടെ റാണി അഗതാ ക്രിസ്റ്റിയുടെ ക്രൈം എഴുത്തിന്റെ 100-ാം വാര്‍ഷി
കാഘോഷങ്ങളുടെ ഭാഗമായി ഡിസി ബുക്‌സ് ഒരുക്കുന്ന ‘Murder Minds’ വീഡിയോ സീരീസില്‍ ഇന്ന് (16 നവംബര്‍ 2020) വൈകുന്നേരം 6 മണിക്ക് മുന്‍ പൊലീസ് മേധാവി അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ് പങ്കെടുക്കും. ഡിസി ബുക്‌സ് ഔദ്യോഗിക യൂട്യൂബ് പേജിലൂടെ വായനക്കാര്‍ക്ക് പരിപാടിയുടെ ഭാഗമാകാം.

ജയില്‍ റിഫോം കമ്മിഷന്‍ ചെയര്‍മാന്‍, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് പൊലീസ് സയന്‍സസ് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസിന്റെ നോഡല്‍ ഓഫീസര്‍, ഓള്‍ഡ് ഏജ്‌ഹോം കമ്മീഷന്‍ അഗം തുടങ്ങി ഒട്ടേറെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചയാളാണ്
അദ്ദേഹം.

2004ല്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും 2011ല്‍ രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡലും ലഭിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ് അലക്‌സാണ്ടര്‍ ജേക്കബ്.

Comments are closed.