DCBOOKS
Malayalam News Literature Website

മംമ്ത മോഹൻദാസിന്റെ ആദ്യ നിർമ്മാണം; ‘ലോകമേ’ മ്യൂസിക് വീഡിയോ പുറത്ത്

നടി മംമ്ത മോഹന്‍ദാസ് ആരംഭിച്ച നിര്‍മ്മാണക്കമ്പനി അവതരിപ്പിക്കുന്ന മ്യൂസിക് സിംഗിള്‍ പുറത്തെത്തി. മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിൾ എന്ന
പേരിലാണ് ‘ലോകമേ’ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. റേഡിയോ ജോക്കി കൂടിയായ ഏകലവ്യന്‍ സുഭാഷ് പാടി ആസ്വാദകര്‍ ഏറ്റെടുത്ത ‘ലോകമേ’ എന്ന റാപ്പ് ആണ് മ്യൂസിക് മ്യൂസിക് സിംഗിള്‍ ആയി പുറത്തെത്തിയിരിക്കുന്നത്. മംമ്ത മോഹന്‍ദാസിന്റെ പിറന്നാള്‍ ദിനത്തിലാണ് പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ വര്‍ക്ക് പുറത്തുവിട്ടിരിക്കുന്നത്.

വൈറൽ ആയി മാറിയ ഏകലവ്യന്റെ റാപ്പ് ഗാനം അതിന്റെ ആശയം ചോർന്നു പോകാതെ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍
ബാനി ചന്ദ്. സംഗീതം ചെയ്തിരിക്കുന്നത് വിനീത് കുമാർ മെട്ടയിൽ. മംമ്ത മോഹൻദാസ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ആദ്യ സംരംഭമാണ് ഈ മ്യൂസിക് സിംഗിൾ. ഒരു സിനിമ നിർമ്മിക്കുന്ന ഗൗരവത്തോടെ മലയാളത്തിനു മികച്ച ഒരു ഗാനം സമ്മാനിച്ചിരിക്കുകയാണ് നിർമാതാക്കൾ. അഭിനന്ദൻ രാമാനുജം ആണ് ക്യാമെറ. പ്രസന്ന മാസ്റ്റർ നൃത്താസംവിധാനം ചെയ്തിരിക്കുന്നു.

Comments are closed.