DCBOOKS
Malayalam News Literature Website
Rush Hour 2

കെ ടി ജലീലിന്റെ മുഖപ്പുസ്തക ചിന്തകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശിപ്പിച്ചു

തിരുവനന്തപുരം:  മന്ത്രി കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പുകളുടെ പുസ്തകമായ മുഖപ്പുസ്തകചിന്തകള്‍: ആസ്യാത്ത മുതല്‍ ആസ്യാത്തവരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശിപ്പിച്ചു. ഗവര്‍ണറുടെ വസതിയായ രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ കവി പ്രഭാവര്‍മ്മ പുസ്തകം ഏറ്റുവാങ്ങി. മന്ത്രി കെ ടി ജലീലും പങ്കെടുത്തു.

നിരാർദ്രവും കലാപകലുഷിതവുമായ ഒരു കാലഘട്ടത്തിൽ സ്‌നേഹത്തിന്റെയും സത്യത്തിന്റെയും മറപറ്റി ഏകാന്തപഥികൻ നടത്തുന്ന യാത്രകൾ; അയാൾ എത്തിപ്പെടുന്ന സ്ഥലങ്ങൾ; അയാൾ കണ്ടുമുട്ടുന്ന വലിയവരും ചെറിയവരുമായ മനുഷ്യർ; അയാളുടെ വിചിത്രമായ അനുഭവങ്ങൾ; ധീരവും സത്യസന്ധവുമായ നിരീക്ഷണങ്ങൾ- ഇതൊക്കെയാണ് ഈ പുസ്തകം.

Comments are closed.