DCBOOKS
Malayalam News Literature Website

‘മൂന്ന് കല്ലുകള്‍’; തൃശ്ശൂരിലെ വായനക്കാരുമായി സംവദിച്ച് അജയ് പി മങ്ങാട്ട്

തൃശ്ശൂര്‍, ശോഭാ സിറ്റിമാളിലെ ഡി സി ബുക്സില്‍ സംഘടിപ്പിച്ച പുസ്തകചര്‍ച്ചയിൽ ഇ സന്തോഷ് കുമാറും പങ്കെടുത്തു

അജയ് പി മങ്ങാട്ടിന്റെ ‘മൂന്ന് കല്ലുകള്‍’ എന്ന ഏറ്റവും പുതിയ നോവലിനെ മുന്‍നിര്‍ത്തി തൃശ്ശൂര്‍, ശോഭാ സിറ്റിമാളിലെ ഡി സി ബുക്സില്‍ സംഘടിപ്പിച്ച പുസ്തകചര്‍ച്ചയിൽ  അജയ് പി മങ്ങാട്ടിനൊപ്പം ഇ സന്തോഷ് കുമാറും പങ്കെടുത്തു. പുതിയ നോവലിന്റെ വിശേഷങ്ങളും എഴുത്തനുഭവവും അജയ് പി മങ്ങാട്ട് വായനക്കാരുമായി പങ്കുവെച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പാണ് ഇപ്പോള്‍ വില്‍പ്പനയിലുള്ളത്.

ഒരു പ്രസാധകശാലയിലെ പ്രൂഫ് റീഡറായ കറുപ്പന്‍, ഒരു ഗോസ്റ്റ് റൈറ്റര്‍കൂടിയാണ്. ധനാഢ്യനായ ഒരു മരക്കച്ചവടക്കാരന്റെയും ഒരു കാലത്ത് ശ്രദ്ധേയനായിരുന്നതും ഇപ്പോള്‍ സീരിയലില്‍മാത്രം ഒതുങ്ങിപ്പോയതുമായ ഒരു സിനിമാനടന്റെയും ആത്മകഥ പ്രസാധകന്റെ നിര്‍ബന്ധപ്രകാരം അയാളാണെഴുതിയത്. അങ്ങിനെയുള്ള കറുപ്പനോട് അവിചാരിതമായി പരിചയപ്പെടുന്ന കബീര്‍ എന്ന ചെറുപ്പക്കാരന്‍ സംസാരത്തിനിടയില്‍ ഒരിക്കല്‍ തന്റെ ജീവിതകഥയും എഴുതണം എന്നു സ്‌നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു . തന്റേതെന്നു പറയുമ്പോള്‍ തനിക്കറിയാവുന്ന ചില മനുഷ്യരുടേയും ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥകളുടേയും കൂടിയാണെന്നു കബീര്‍ പറയുന്നുണ്ട്. കറുപ്പന്‍ നടത്തുന്ന ആ എഴുത്തുദ്യമത്തിന്റെ പരിണിതഫലമാണ് മൂന്ന് കല്ലുകള്‍ എന്ന നോവല്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.