DCBOOKS
Malayalam News Literature Website

രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി ലോക നാഥന്റെ പാർട്ടി സുവിശേഷങ്ങളിലെ സംഭവ പരമ്പരകൾ

ഗഫൂർ അറയ്ക്കലിൻ്റെ ‘രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി’എന്ന പുസ്തകത്തിന്  അജിത്രി എഴുതിയ വായനാനുഭവം 

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നെടുംതൂണുകൾ ആരാണ്! ഓയിൽ കോർപ്പറേഷൻ എന്നു കേൾക്കുമ്പോൾ ഒരു കുത്തക മണം ശരാശരി കമ്യൂണിസ്റ്റ്കാരന് അനുഭവപ്പെടുന്നില്ലെങ്കിൽ അതിന്റെ കാരണം എന്ത്? പേരിൽ കൊടിയുണ്ടെങ്കിൽ മൂന്നാം തവണയുംപാർട്ടി സെക്രട്ടറിയാകാമെന്ന കോടിയ പരിഹാസത്തിന്റെ പിന്നിൽ പി ജയരാജന്റെ ഇടനെഞ്ചില്ലെന്നും ധ്രുവീകരണത്തിന്റെ സിൽവർ ലൈൻ കരങ്ങൾ നമ്മുടെ ഗ്രാമങ്ങളെയും ഗ്രാമത്തനിമകളെയും പിഴുതെറിയുമ്പോൾ, സാധ്യമാകുന്ന വികസനത്തിന്റെ വേലിയേറ്റം ഒരെഴുത്തുകാരൻ ഗ്രാമീണപശ്ചാത്തലമുള്ള തന്റെ ദേശത്തെ കാളവരവു പോലുളള വാക്കുകളിൽ ഭാവനയാൽ, ആവാഹിച്ചെടുക്കുന്നതിന്റെ മധുര മനോജ്ഞസമ്മോഹനമായ അനുഭവമാണ് ഗഫൂർ അറക്കലിന്റെ ‘ ബ്രാഞ്ച് സെക്രട്ടറി.

വണ്ടി പേട്ട എന്ന ഗ്രാമത്തിന്റെ ഇടത് ഇതിഹാസമാണ് ഈ ലോകനാഥൻ. ചെറുവണ്ണൂരും പുറമേ സ്വപ്ന ടാക്കീസും കൊന്നക്കാട്ടുകാരും കുണ്ടായി തോട്ടിലുള്ള ലക്ഷം വീട് കോളനിയും കല്ലായി പുഴയും യാസീൻ ഓതി ഐശ്വര്യം നിറച്ച് കൊടുക്കണ ബാവുട്ടി മുസ്ലയാരും ഒമർ മുക്താറുമായി അയാൾ ക്കുള്ള രൂപസാദൃശ്യവും ബാവുട്ടി ഹാജിയുടെ ഇടതുപക്ഷ മനസ്സും തുടങ്ങി കമ്യൂണിസത്തെ പ്രതിരോധിക്കുന്ന രാഗങ്ങളും നോവലിസ്റ്റ് ക്ലാസിക് ഭാഷയിൽ കേൾപ്പിക്കുന്നു.

വണ്ടിപ്പേട്ടയെ കമ്യൂണിസത്തിൽ നിന്നും വിമോചിപ്പിക്കു എന്ന കറുത്ത ബാനറിലെ വിമോചനം എന്ന വാക്ക് വായിച്ചപ്പോഴാണ് ലോക നാഥന് നെഞ്ചുവേദന വന്നത്. പ്രഭ അദ്ദേഹത്തിന്റെ പ്രകാശവും സമത സംശ്ലേഷണവും ആകുന്നു. ജനറൽ സെക്രട്ടറിയുടെ മുമ്പിൽ സമത അഭിനയിക്കുന്ന നാടകം പോലെ രാഷ്ട്രീയ ഊഷ്മാവ് ഉയർന്നും താണു മിരുന്നു.

Textകമ്യൂണിസത്തെ എഴുതിയ നോവലുകളൊക്കെയും ഇടതുമനസ്സുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. മാന്തളിരിലെ കമ്യൂണിസ്റ്റ് വർഷങ്ങളെ പോലെ കുടുമ വെച്ച് അഭിജാതശ്രേണിയിൽ ഇരിക്കാൻ ആഗ്രഹിച്ചിട്ടില്ലെങ്കിലും പൊന്മീൻബാവാക്ക
ഭാമോദരൻ നായര് കാൺപൂർ ഗൂഢാലോചന കേസിലെ മുസാഫിർ പ്രസന്നൻ ശങ്കറേട്ടൻ ചീരുവേടത്തി , കോയാക്ക , ദേബീ ഗഞ്ചിലെ മെഹർ ഖാൻ പഴേ ബ്രാഞ്ച് സെക്രട്ടറി കാസ്പറോവ് ശ്രീധരേട്ടൻ , ജയരാജ് ഉസ്മാൻ കോയ , ഹംസകോയ, ബാലൻ, സലോമി, മസ്താൻ മജീദ്, ഇവരൊക്കെ കാരണം കമ്യൂണിസ്റ്റ് മനസ്സുള്ള കൊടികുത്തിമലയിൽ കയറി ഇരിക്കാനുള്ള അർഹതയുള്ള രചനയാണ് ‘ ഈ കൃതി.

‘ഇന്ത്യൻ കമ്യൂണിസത്തിന്റെ സുദീർഘമായ ചരിത്രം ലോകനാഥൻ എന്ന കഥാപാത്രത്തിലൂടെയാണ്, അയാളുടെ ഓർമകളിലൂടെയാണ്, അനുഭവങ്ങളിലൂടെയാണ് ഒപ്പം പ്രഭയുടെ അന്ത്യ ശാസനങ്ങളും അടിയന്തിര പ്രമേയവും കൂടി വൈചിത്രമാർന്ന ജീവിതമുഹൂർത്തങ്ങളുടെ ഘോഷയാത്ര കൂടി ഗഫൂർ ഹാസ്യരസത്തിൽ നമ്പ്യാരുടെ പരിഹാസ കരുത്തോടെയാണ് വായനക്കാർക്ക് രുചിക്കാനായ് ഒരുക്കി വെച്ചിരിക്കുന്നത്.

ചുംബനം നടത്തേണ്ടത് ബീച്ചിലോ പാർക്കിലോ അല്ല.. മിഠായി തെരുവിലോ ബസ് സ്റ്റാന്റിലോ വെച്ചാവണമെന്ന് വീറോടെ വാദിക്കുന്ന ഫാത്തിമ പ്രഭ ജീവിത പ്രാരാബ്ധങ്ങളുടെ അക്ഷരം ഓതിക്കൊടുത്ത് കനൽ വഴികളിലൂടെ പായിക്കുന്നത് ഏകാകിയും ലജ്ജാലുവുമായ അയാളെ ഒരു ഉശിരനായ സഖാവാക്കി ഉരുവപ്പെടുത്താനാണ്.

സലോമിയെപ്പോലെ സ്വത്വബലമുള്ള മറ്റൊരു കഥാപാത്രംകൂടിയുണ്ട്: അത് സമത തന്നെ.. സദസ്സിനെ വണങ്ങി സമ്മാനം ഏറ്റുവാങ്ങുമ്പോൾ ആസിഡ് ആക്രമണത്തിനിരയായവൾ..

സ്ത്രീ ശാക്തീകരണത്തിന്റെ പതാകാവാഹകനായി ഈ പാർട്ടി സെക്രട്ടറിയും മാറുന്നുണ്ട്.

പുരോഗമന മനസ്സുള്ള ദേശത്തിന്റെ മണ്ണും മനസ്സും രാഷ്ട്രീയവും സംസ്കാരവും അക്ഷരങ്ങളിൽ പുനരവതരിക്കുമ്പോൾ, ഇറച്ചിവെട്ടുകാരനും തുന്നൽക്കാരനും, കല്ലുവെട്ടുകാരനും, തെങ്ങുകയറ്റക്കാരനും റൊട്ടി വിൽപനക്കാരനും അധ്യാപകരും എല്ലാവരും ഇതിൽ ശരാശരി രാഷ്ട്രീയ കാഴ്ചപ്പാടോടെ പ്രത്യക്ഷപ്പെടുന്നവരാണ്. ആശയങ്ങളെ സ്വാംശീകരിച്ചും ഏറ്റവും ഭാവനാത്മകമായി അവതരിപ്പിച്ചും ഒപ്പം ഇടതു ചായ്വ്ശ്രദ്ധേയമായ രീതിയിൽ അടയാളപ്പെടുത്തിയും ജാതിയുടെ നാറ്റം മണ്ണിട്ട് മൂടിയും പുഷ്ടിപ്പെട്ട കുഞ്ഞു നോവലാണിത്.

വായനയുടെ ആകാംക്ഷയെ അവസാനപേജ് വരെ നിലനിർത്താനായിട്ടില്ലെങ്കിലും ഇതിലെ ത്രില്ലർ പല ഘടകങ്ങളിലാണ് കിടക്കുന്നത്. രാഷ്ട്രീയനോവലുകളുടെ പൊതുസ്വഭാവം നിർണയിക്കാൻ എളുപ്പമല്ല. രണ്ടാമതൊരു വായന വേണ്ടി വരും പലതും ശരിയാംവണ്ണം ഉൾകൊണ്ട് മുന്നേറുവാൻ – വായനയുടെ രാഷ്ട്രീയ സുഖം കൂടി അറിയാൻ ഇത്തിരി മസിലു പിടിക്കേണ്ടതായും വരും.

മൂലധനം ശക്തമാവുമ്പോൾ ശ്രമം കഠിനമാകേണ്ടതുണ്ട്. നർമ്മം സമം ചേർത്തിട്ടുമുണ്ട്. സംഭവിക്കാവുന്ന എല്ലാ അപകടങ്ങളും, മാനുഷികമായ നഷ്ടങ്ങളും നോവലിൽ കൃത്യമായി വോട്ടർ പട്ടിക പോലെ അവതരിപ്പിച്ചിരിക്കുന്നു. തന്ത്രങ്ങളും യന്ത്രങ്ങളും മനുഷ്യരും യന്ത്രമനുഷ്യരും. മത വിശ്വാസികളും ചേർന്ന് സൃഷ്ടിക്കുന്ന, പുതുരാഷ്ട്രീയ നാടകത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന വായനക്കാരൻ ഒരു ആശുപത്രിയിൽ പെട്ടെന്ന് എത്തുകയാണ്.

പുരോഗമന കേരളത്തിൽ ഒളിഞ്ഞിരിക്കുന്ന ചതിയും വഞ്ചനയുമാണ് ഇവിടെ ആദ്യം കാണേണ്ടത്.. കലാ രംഗത്ത് ഉയർന്നു വരുന്ന വനിതകളെ തേച്ചു മായ്ക്കാൻ വേണ്ടി നടക്കുന്ന വിശ്വാസ ബോംബുകളുണ്ട്. അവർ സംഗീതം ശാപമാണെന്നും പാടുന്ന വർ ജിന്നുകൾ ആണെന്നും പ്രചരിപ്പിച്ചു കളയും കയ്യടക്കത്തോടെ, പാർട്ടി വിഷയങ്ങൾ പോലും ഒട്ടും ബോറടിപ്പിക്കാതെ കൈകാര്യം ചെയ്തിരി ട്ടുണ്ട് നോവലിസ്റ്റ്.

ദലിത് വിചാരങ്ങളെ ഉന്നതമായി ആവിഷ്കരിച്ചതിന് അഭിവാദനങ്ങൾ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

 

Comments are closed.