DCBOOKS
Malayalam News Literature Website

‘മൊളക്കാല്‍മുരുവിലെ രാപകലുകള്‍-ജീവിതമെഴുത്ത്’ പുസ്തകചര്‍ച്ച ഇന്ന്

‘മൊളക്കാല്‍മുരുവിലെ രാപകലുകള്‍-ജീവിതമെഴുത്ത്’ പുസ്തകചര്‍ച്ച ഇന്ന് (23 മാര്‍ച്ച് 2022). Textദേവഗിരി സെന്റ് ജോസഫ്‌സ് കോളജ് (ഓട്ടോണമസ്) മലയാള ബിരുദാനന്തര ബിരുദ വിഭാഗം സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ പ്രൊഫ.ശോഭീന്ദ്രന്‍, ഡോ.ദീപേഷ് കരിമ്പുങ്കര എന്നിവര്‍ പങ്കെടുക്കും.

കര്‍ണാടകത്തിനും ആന്ധ്രാപ്രദേശിനും ഇടയിലുള്ള അതിര്‍ത്തി ഗ്രാമമാണ് മൊളക്കാല്‍മുരു. 1972 – 75 കാലത്ത് ഈ കുഗ്രാമത്തിലെ ഗവ.കോളജില്‍ അധ്യാപകനായി ജീവിച്ച ശോഭീന്ദ്രന്‍ മാഷിന്റെ അനുഭവരേഖകളാണ് മൊളക്കാല്‍മുരുവിലെ രാപകലുകള്‍ എന്ന പുസ്തകം. കുഗോബെട്ടയിലും ബ്രഹ്മഗിരിയിലും കുട്ടികളോടൊപ്പം മല കയറിയും ഗുഡദേര്‍ബാവിയില്‍ ഒന്നിച്ച് മുങ്ങിക്കുളിച്ചും ഗ്രാമസൗഹൃദങ്ങള്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്നും ജീവിച്ചതിന്റെ ആത്മരേഖകള്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.