DCBOOKS
Malayalam News Literature Website

‘മീശ’, ‘ചാവുനിലം’, ‘കരിക്കോട്ടകക്കരി’ , മലയാളത്തിലെ മികച്ച മൂന്നു കൃതികൾ ഒന്നിച്ച് വെറും 99 രൂപയ്ക്കു ഡൗൺലോഡ് ചെയ്യാൻ ഒരവസരം കൂടി !

മീശ
Textഅരനൂറ്റാണ്ടു മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌ക്കരിക്കുന്ന എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ സമകാലികകേരളത്തില്‍ ഇന്നും ഏറെ പ്രസക്തമാണ്. മലയാളികളുടെ പ്രിയവായനകളിൽ മീശ എന്നും ഒന്നാമതായിരുന്നു. കുട്ടനാടന്‍ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ‘മീശയില്‍’ വാവച്ചന്‍ എന്ന മുഖ്യകഥാപാത്രത്തെ മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ് എഴുത്തുകാരന്‍ കഥ പറയുന്നത്. തന്റെ ആദ്യ നോവലായ മീശയില്‍ തന്നെ വ്യത്യസ്തമായ ഒരു അവതരണ പശ്ചാത്തലം അവതരിപ്പിച്ച അദ്ദേഹം മാജിക്കല്‍ റിയലിസം തന്റെ നോവലില്‍ കൊണ്ടുവരുന്നു. തന്റെ മനസ്സില്‍ ഈ കഥ ചെറുപ്പം മുതലേ ഉണ്ടായിരുന്നുവെന്നും ഈ പുസ്തകം ഇപ്പോഴാണ് ചെയ്യേണ്ടത് എന്ന രവി ഡി സിയുടെ വാക്കുകളാണ് മീശ എന്ന പുസ്തകത്തിന് കാരണം എന്നും ഒരിക്കൽ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. തീവ്ര ഹിന്ദുത്വവാദികളുടെ വലിയ രീതിയിലുള്ള ഭീഷണികളെ തുടര്‍ന്ന് വാരികയില്‍നിന്ന് പിന്‍വലിക്കപ്പെട്ട മീശ Moustache എന്ന പേരില്‍ ജയശ്രീ കളത്തില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു.

പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചാവുനിലം

എഴുത്തിന്റെ സാമ്പ്രദായിക നോട്ടങ്ങൾ ഉപേക്ഷിച്ചു കൊണ്ട് തീക്ഷ്ണമായ വികാരങ്ങളുടെ ആഖ്യാനത്തെ അവതരിപ്പിക്കുന്ന നോവലാണ് Textപി.എഫ്. മാത്യൂസിന്റെ ചാവുനിലം. മനസ്സിന്റെ നിഗൂ‍ഢതലങ്ങളെ അപഗ്രഥിക്കുന്ന അപൂര്‍വ്വവും വ്യത്യസ്തവുമായ കൃതിയെന്നും വായനക്കാർ ഈ നോവലിനെ വിശേഷിപ്പിക്കാറുണ്ട്. മനുഷ്യാവസ്ഥയോടുള്ള ക്രൈസ്തവബോധത്തിലൂന്നിയ പ്രതികരണമാണു ചാവുനിലത്തിന്റെ ആശയതലം. അതാകട്ടെ ഇളവില്ലാത്ത പാപത്തിന്റെ സഞ്ചാരത്തെ നോവലിന്റെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. പിതാക്കളുടെ പാപം മക്കളെ സന്ദര്‍ശിക്കുന്നു എന്ന പ്രമാണം സത്യമാകുന്നതു നാം ചാവുനിലത്തില്‍ കാണുന്നു. എഴുത്ത്, എന്നാല്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് തുടക്കം മുതല്‍ക്കേനില്‍ക്കലാണ്. പി.എഫ്. മാത്യൂസിന്റെ എഴുത്തില്‍ ആ ജാഗ്രത എന്നുമുണ്ടെന്നാണ് അജയ് പി. മങ്ങാട്‌ പുസ്തകത്തെക്കുറിച്ചു പറഞ്ഞത്. . മലയാളനോവൽ നടന്ന പരമ്പതാകതമായ വഴിയിലൂടെ ഈ നോവൽ സഞ്ചരിക്കുന്നില്ല. മോശയെപ്പോലെ കടലിലൂടെ വഴിവെട്ടുകയാണ്‌ നോവലിസ്റ്റ്. മലയാളഭാഷക്ക് അഭിമാനിക്കാവുന്ന ഒരു നോവൽ.

പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കരിക്കോട്ടക്കരി

” ഇറ്റു ചേട്ടായിക്കറിയ്യോ ഈ കരിക്കോട്ടക്കരിലെ എല്ലാ മനുഷ്യജീവികളും ആഗ്രഹിക്കുന്നത് പുലയരാകാനാ.. നിവൃത്തികേടുകൊണ്ട്.. നിവൃത്തികേടുകൊണ്ട്മാത്രമാ..എല്ലാവരും ക്രിസ്ത്യാനിയായിരിക്കുന്നതും ഞാനീ പള്ളീടെ കീഴില്‍ പണിയെടുക്കുന്നതും. ഒരു ക്രിസ്ത്യാനിയെ കെട്ടി പുതുക്രിസ്ത്യാനി എന്ന ലേബലില്‍ ഇവിടെ ജീവിക്കാന്‍ എനിക്കിഷ്ടമല്ല. എന്റെ മക്കളെയെങ്കിലും എനിക്ക് പുലയരായി വളര്‍ത്തണം. ആരുടെയും ഒന്നിന്റെയും അടിമയല്ലാത്ത പുലയര്…’ ( കരിക്കോട്ടക്കരി-പേജ് 95)

പുലയ സമുദായക്കാരുടെ കാനാന്‍ ദേശമെന്നറിയപ്പെട്ടുന്ന വടക്കന്‍ കേരളത്തിലെ കുടിയേറ്റഗ്രമമായ കരിക്കോട്ടക്കരിയിലെയും അവിടുത്തെ ദേശവാസികളുടെയും പരിവര്‍ത്തിത ക്രിസ്ത്യന്‍ സമൂഹത്തിന്റെയും ജീവിതചുറ്റുപാടുകളും ജീവിത സംഘര്‍ങ്ങളും വരച്ചുകാട്ടുന്ന, 2014 ലെ ഡി സി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നോവലാണ് വിനോയ് തോമസിന്റെ കരിക്കോട്ടക്കരി.

ഇറാനിമോസ് എന്ന വെളുത്ത കുടുംബത്തില്‍ പിറന്ന കറുത്തവന്റെ അധമ ബോധവും, ഒടുവില്‍ സ്വന്തം തായ്‌വേര് അവന്‍ കണ്ടെത്തുന്നതുമാണ് നോവലിന്റെ പ്രമേയമെങ്കിലും സ്വത്വ നഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും ഇടയില്‍പ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിന്റെ കഥകൂടിയാണ് വിനോയ് തോമസ് കരിക്കോട്ടക്കരിയിലൂടെ തുറന്നുകാട്ടുന്നത്. കേരളത്തിലെ എണ്ണപ്പെട്ട പുരാതന ക്രൈസ്തവ കുടുംബങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന അധികാരത്തില്‍ കുടുംബത്തെ കേന്ദ്രബിന്ദുവാക്കികൊണ്ട് എഴുതിയ കരിക്കോട്ടക്കരി കഥാപാത്രസൃഷ്ടിയിലും ആഖ്യാനത്തിലും പുതുമനിലനിര്‍ത്തുന്ന സൃഷ്ടിയാണ്.

പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.