DCBOOKS
Malayalam News Literature Website

ലോകപുസ്തകദിനത്തിൽ ‘നവചിന്തയുടെ വാതിലുകൾ’ തുറക്കാൻ ഡിസി ബുക്‌സ്

ലോക പുസ്തക ദിനത്തിൽ പ്രിയവായനക്കാർക്കായി പ്രഭാഷണ പരമ്പരയുമായി ഡിസി ബുക്സ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായാണ് ‘നവചിന്തയുടെ വാതിലുകൾ’ എന്ന പേരിൽ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്.

ഏപ്രിൽ 23 നു രാവിലെ പത്ത് മുതൽ രാത്രി ഏഴുമണി വരെ ഡിസി ബുക്‌സിന്റെ ഔദ്യോഗിക യൂ ട്യൂബ് പ്രഭാഷണം തത്സമയം വായനക്കാർക്ക് കേട്ടാസ്വദിക്കാം. സാഹിത്യം, ചരിത്രം, ശാസ്ത്രം, ഭക്ഷണം തുടങ്ങി വിവിധ വിഷയങ്ങളിൽ നിങ്ങളുടെ ചിന്തകളെ ഉണർവേകാൻ സഹായിക്കുന്ന തരത്തിലാകും പ്രഭാഷണങ്ങൾ.

Comments are closed.