DCBOOKS
Malayalam News Literature Website

ഡോക്ടറായും അദ്ധ്യാപികയായും കുഞ്ഞുഹൃദയങ്ങള്‍ കവര്‍ന്ന മരിയ മോണ്ടിസോറി

കൊച്ചു കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതമായ രീതിയും ശൈലിയും സമന്വയിപ്പിച്ച് ഒരു പുതിയ വിദ്യാഭ്യാസ രീതി അവിഷ്ക്കരിച്ച ഇറ്റാലിയന്‍ ഡോക്ടറും തത്ത്വചിന്തകയുമായ മരിയ മോണ്ടിസോറിയുടെ ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. വനിതാ വിമോചന പ്രവർത്തകയും തത്ത്വചിന്തകയും ശാസ്ത്രജ്ഞയും ചികിത്സകയും ആയിരുന്ന മേണ്ടിസോറി 1870 ഓഗസ്റ്റ് 31നാണ് ജനിച്ചത്. 1952 മേയ് ആറിന് അന്തരിച്ചു.ഇറ്റലിയിലെ ചൈരാവല്ലെയിലായിരുന്നു ജനനം. നെതർലാൻറിലെ നൂർദ് വീക്ക് ആൻസീയിലായിരുന്നു അന്ത്യം.

സ്വതന്ത്രവും വ്യക്തിഗതവുമായുള്ള സ്വാധ്യയനത്തിൽക്കൂടി മാത്രമേ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് മോണ്ടിസോറിയുടെ അടിസ്ഥാനസിദ്ധാന്തം. കുട്ടികളുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രബോധനോപകരണങ്ങൾ (didactic apparatus) യഥേഷ്ടം കൈകാര്യം ചെയ്ത് സ്വാധ്യയനം നടത്തുന്നതിനുള്ള സാഹചര്യമാണ് മോണ്ടിസോറി സ്കൂളിൽ നല്കുന്നത്.

വിദ്യാഭ്യാസരീതിയിൽ മോണ്ടിസോറി ചില പുതിയ തത്ത്വങ്ങൾ കൊണ്ടു വന്നു. മൂന്നു വയസ്സുമുതൽ ശാസ്ത്രീയമായ പഠനം ആരംഭിക്കണം, കുട്ടികൾക്ക് അനുയോജ്യമായ പഠനോപകരണങ്ങൾ ആവശ്യമാണ്, കുട്ടികളെ പ്രകൃതിയോട് സമന്വയിപ്പിച്ച ഒരു പഠനരീതി ആവിഷ്ക്കരിക്കുക എന്നിവയായിരുന്നു അവയിൽ ചിലത്.ഈ വിദ്യാഭ്യാസ രീതി മോണ്ടിസോറി രീതി എന്ന് അറിയപ്പെട്ടു

സ്വാനുഭവത്തിൽ നിന്നുള്ള പാഠം ഉൽക്കൊണ്ടാണ് മോണ്ടിസോറി പുതിയ വിദ്യാഭ്യാസ രീതി ആവിഷ്ക്കരിച്ചത്. ഇത് മുപ്പതുകളിലും നാല്പ്പതുകളിലും ലോകത്ത് പലഭാഗത്തും അംഗീകരിക്കപ്പെട്ടു. ചെറിയ വിമർശനങ്ങളും മോണ്ടിസോറിക്ക് നേരിടേണ്ടി വന്നിരുന്നു.

മുസോളിനി രണ്ടാം ലോകമഹായുദ്ധകാലത്ത് മറിയാ മോണ്ടിസോറിയെ ഇന്ത്യയിലേക്ക് നാടു കടത്തിയിരുന്നു. കുട്ടികളെ യുദ്ധത്തിൽ ചേർക്കുന്നത് തടഞ്ഞുകൊണ്ടും സ്വന്തം ആദർശങ്ങളിൽ നിന്ന് വിട്ടുമാറാൻ വിസമ്മതിച്ചതുകൊണ്ടുമായിരുന്നു ഇത്.

Comments are closed.