DCBOOKS
Malayalam News Literature Website

‘മറവായനം’ മലയാളിയുടെ തെറ്റായ ചരിത്ര ധാരണകളെ പുനര്‍നിര്‍മ്മിക്കുന്ന രചന: കെ.ജയകുമാര്‍

മലയാളിയുടെ തെറ്റായ ചരിത്ര ധാരണകളെ ദീപുവിന്റെ ഭാവന പൊളിച്ചെഴുതി പുനര്‍നിര്‍മ്മിക്കുന്നുവെന്ന് കെ.ജയകുമാര്‍ ഐഎഎസ്. മുകിലൻ എന്ന നോവലിനു ശേഷം ഡോ. ദീപു പി.കുറുപ്പ് രചിച്ച “മറവായനം” എന്ന നോവല്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം പ്രസ് ക്ലബ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങില്‍ കെ.ജയകുമാറില്‍ നിന്നും ബി.പി. മുരളി പുസ്തകം സ്വീകരിച്ചു.  ഡോ.എം.വിജയൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങ് ഡോ. പി.കെ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു.  മലയാള ചരിത്രനോവൽ നിർമ്മിതിയുടെ പരിണാമത്തെ അടയാളപ്പെടുത്തുന്ന രചനയാണ് മറവായനം എന്ന് പി.കെ.രാജശേഖരൻ ചൂണ്ടിക്കാട്ടി.

ഡോ. ഡോ.ഗിരീഷ് കുമാർ ജെ.,ഡോ.ഷിജുഖാൻ, എ.വി.ശ്രീകുമാർ,ഡോ.അഭിലാഷ് എസ്. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

തമിഴ്നാട്ടിലെ മറവസമുദായം വീര്യത്തിലും കളവിലും മികച്ചവരാണ് എന്നാണ് പൊതുധാരണ. ആ സമുദായത്തിന്‍റെ ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും ഭാവനാത്മകമായ സഞ്ചാരം നടത്തുകയാണ് ദീപു ‘മറവായനം’ എന്ന നോവലിലൂടെ. മിത്തും ചരിത്രവും ഭാവനയും ഇടകലരുന്ന ഈ ആഖ്യാനത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുന്പേ പ്രണയത്തിലായ രണ്ട് ആത്മാവുകളുടെ പ്രണയത്തുടര്‍ച്ചയും മനോഹരമായി ആവിഷ്കരിക്കുന്നു. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും സംസ്കാരങ്ങള്‍ ഇടകലര്‍ന്ന് സംഘകാലസംസ്കൃതിയുടെ പുതിയൊരു സാംസ്കാരികസമന്വയം സാധ്യമാക്കുവാന്‍ ഈ നോവല്‍ സാര്‍ഥകമായി ശ്രമിക്കുന്നു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.