DCBOOKS
Malayalam News Literature Website

‘ആടുജീവിതം’ പ്രശസ്തിയ്ക്കൊപ്പം ഉയർന്ന വിവാദങ്ങളും, ബെന്യാമിന് പിന്തുണയുമായി മനോജ് കുറൂർ ; വീഡിയോ

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്. മുഹമ്മദ് അസദിന്റെ ‘ദി റോഡ് ടു മെക്ക’ എന്ന നോവലിൽ നിന്നും പകർത്തിയെടുത്തതാണ് ആടു ജീവിതം എന്ന ആരോപണമാണ് ഉയരുന്നത്. ഇതിനു മുൻപും സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റിനെ ചൊല്ലി ചർച്ചകൾ സജീവമാകുകയാണ്. ഇതിനു പിന്നാലെ ബെന്യാമിന് പിന്തുണയുമായി മനോജ് കുറൂരിന്റെ പ്രതികരണം.

എല്ലാ നോവലുകൾക്കും റഫറൻസുകൾ ഉണ്ടാകും. അതൊക്കെ എങ്ങനെ മോഷണം ആകും? തന്റെ നോവലുകളിൽ ഉൾപ്പെടെ മലയാളത്തിലെ പല നോവലുകളിലും മറ്റ് കൃതികളിൽ നിന്നുള്ള റഫറൻസുകൾ ഉണ്ടായിട്ടുണ്ട്. അവയെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കുന്നത് ശരിയായ പ്രവണതയല്ല. ഇത്തരം ആരോപണങ്ങൾ വായനശേഷിയില്ലാത്ത നിരക്ഷരരായ ആളുകളെ പറ്റിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും മനോജ് കുറൂർ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു അധ്യാപകൻ എന്ന നിലയിൽ ആടുജീവിതം താൻ പലവട്ടം വായിച്ച ഒരു നോവലാണ്. ഒരാൾ പറയുന്ന കാര്യങ്ങളിൽ നിന്നും ഒരു നോവൽ രൂപപ്പെടുത്തിയെടുക്കുക എന്നത് ഏറെ പ്രയാസമുള്ള ഒരു കാര്യമാണ്. ആടുജീവിതം പോലെ ഒരു നോവലിനെ ഇത്രയധികം ജനപ്രിയമാക്കിയത് അതിന്‍റെ ഭാഷ തന്നെയാണെനന്നും മനോജ് കുറൂര്‍ പറയുന്നു.

വീഡിയോ കാണാം

ബെന്യാമിന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

മനോജ് കുറൂരിന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

 

Comments are closed.