DCBOOKS
Malayalam News Literature Website
Rush Hour 2

ധനുഷ് ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍ തമിഴിലേക്ക്

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ തമിഴകത്തേക്ക്. വെട്രിമാരന്‍-ധനുഷ് കൂട്ടുകെട്ടിലൊരുങ്ങുന്ന അസുരന്‍ എന്ന പുതിയ ചിത്രത്തിലൂടെയാണ് മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റം. സിനിമയുടെ ചിത്രീകരണം ഈ മാസം 26-ന് ആരംഭിക്കുമെന്നും മഞ്ജു വാര്യര്‍ ചിത്രത്തിലെ ഒരു പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും ധനുഷ് ട്വീറ്റ് ചെയ്തിരുന്നു.

‘എന്റെ ആദ്യ തമിഴ് ചിത്രം, ഇതില്‍പരം എന്ത് ആഗ്രഹിക്കാന്‍? ധനുഷിനും വെട്രിമാരനും നന്ദി. ഞാനും ആവേശത്തിലാണ്.’ ധനുഷിന്റെ ട്വീറ്റിന് മഞ്ജു മറുപടി നല്‍കി.

പൊല്ലാതവന്‍, ആടുംകളം, കൊടി, വടചെന്നൈ എന്നീ ചിത്രങ്ങള്‍ക്കും ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അസുരന്‍. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. വി.ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ്.താനുവാണ് അസുരന്റെ നിര്‍മ്മാണം.

Comments are closed.