DCBOOKS
Malayalam News Literature Website

‘മനുഷ്യപറ്റുള്ള സ്ത്രീ, ചേച്ചി എപ്പോഴും അദ്ഭുതപ്പെടുത്തും’ ; 50 ട്രാൻസ്ജെൻഡേർസിന് ഭക്ഷണസാധനങ്ങൾ എത്തിച്ച് മഞ്ജു വാരിയർ; വീഡിയോ

കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനവും രാജ്യവുമെല്ലാം. ഈ സമയം 50 ട്രാൻസ്ജെൻഡേർസിന് ഭക്ഷണമെത്തിച്ച് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ മാതൃക ആയിരിക്കുകയാണ്. കേരളത്തിലെ ട്രാൻസ്‍ജെൻഡർ സംഘടനയായ ദ്വയയിലൂടെയാണ് മഞ്‍ജു വാര്യര്‍ സഹായം എത്തിച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ ആണ് ട്രാന്‍സ്‌ജെന്‍ഡേര്‍സിന്റെ നിസഹായാവസ്ഥയെക്കുറിച്ച് മഞ്ജുവിനെ അറിയിക്കുന്നത്.

രഞ്ജു രഞ്ജിമാറിന്റെ വാക്കുകൾ

മഞ്ജു വാര്യര്‍,, മനുഷ്യരുടെ മനസ്സറിഞ്ഞ് പെരുമാറുന്ന എന്റെ കൂടപ്പിറപ്പ്, കൊറോണ ഭീതിയില്‍ ലോകം വാതിലുകള്‍ കൊട്ടിയടച്ച് ഇനിയെന്ത് എന്ന ചോദ്യചിഹ്നത്തില്‍ നില്ക്കുമ്പോള്‍, കുട്ടികളുടെ അവസ്ഥ ഓര്‍ത്ത്, വരാനിരിക്കുന്ന വിപത്തുക്കളെ ഓര്‍ത്ത് വല്ലാത്ത ഒരവസ്ഥയാണ്.

ചേച്ചിയെ വിളിച്ച് സംസാരിച്ചപ്പോള്‍ എന്താ സഹായം വേണ്ടത് എന്നാണ് ആദ്യം ചോദിച്ചത്, ആഹാരസാധനങ്ങള്‍ തന്നെയാണ് ആവശ്യം ഈ അവസ്ഥയില്‍, ദ്വയയിലെ കുട്ടികളുടെ ദൈനംദിന കാര്യങ്ങള്‍ മനസ്സിലാക്കി ആഹാരസാധനങ്ങള്‍ ഏര്‍പ്പെടുത്തി, ഇന്ന് വിതരണം ചെയ്തു,, എന്നും എന്റെ ചേച്ചിക്ക് ആയുസ്സും ,ആരോഗ്യവും, അനുഗ്രഹവും ഉണ്ടാകട്ടെ, Love you ചേച്ചി

മഞ്ചു വാര്യർ,, മനുഷ്യരുടെ മനസ്സറിഞ്ഞ് പെരുമാറുന്ന എന്റെ കൂടപ്പിറപ്പ്, കൊറോണ ഭീതിയിൽ ലോകം വാതിലുകൾ കൊട്ടിയടച്ച് ഇനിയെന്ത്…

Posted by Renju Renjimar on Thursday, March 26, 2020

 

ട്രാന്‍സ്‌ജെന്‍ഡറും വ്‌ളോഗറുമായ സൂര്യ ഇഷാനും ഇക്കാര്യം തന്റെ യൂട്യൂബ് പേജിലൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നു.

Comments are closed.