DCBOOKS
Malayalam News Literature Website

മയ്യഴി വിമോചനസമരസേനാനി മംഗലാട്ട് രാഘവന്‍ അന്തരിച്ചു

 

ചിത്രത്തിന് കടപ്പാട്
ചിത്രത്തിന് കടപ്പാട്

 

മയ്യഴി വിമോചനസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന മംഗലാട്ട് രാഘവന്‍ അന്തരിച്ചു. 101 വയസായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.

ഔദ്യോഗിക ജീവിതത്തിൽ നിന്ന് പിരിഞ്ഞതിനു ശേഷം സാഹിത്യരചനയിൽ സജീവമായി. ഫ്രഞ്ച് കവിതകൾ, ഫ്രഞ്ച് പ്രണയകവിതകൾ, വിക്റ്റർ ഹ്യൂഗൊയുടെ കവിതകൾ
എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ. ഫ്രഞ്ച് കവിതകള്‍ക്ക് 1994-ല്‍ വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും അയ്യപ്പപ്പണിക്കര്‍ പുരസ്‌കാരവും ലഭിച്ചു.
ഫ്രഞ്ച് അധീന മയ്യഴിയില്‍ 1921 സെപ്റ്റംബര്‍ 20നാണ് മംഗലാട്ട് രാഘവന്‍ ജനിച്ചത്. മയ്യഴിയിലെ എക്കോല്‍ സെംത്രാല്‍ എ കൂര്‍ കോംപ്ലമാംതേര്‍ എന്ന ഫ്രഞ്ച് സെന്‍ട്രല്‍ സ്‌കൂളില്‍ ഫ്രഞ്ച് മാധ്യമത്തില്‍ വിദ്യാഭ്യാസം. പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മയ്യഴി വിമോചനപ്രസ്ഥാനത്തില്‍ സജീവമായി.

Comments are closed.