DCBOOKS
Malayalam News Literature Website

അതിശയിപ്പിച്ച് മമ്മൂട്ടിയുടെ മാമാങ്കം; ടീസര്‍ പുറത്തിറങ്ങി 

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചരിത്രമുറങ്ങുന്ന വള്ളുവനാടിന്റെയും നൂറ്റാണ്ടുകള്‍ക്കുമുമ്പുള്ള വീരയോദ്ധാക്കളുടെയും ഐതിഹാസിക കഥയാണ് മാമാങ്കത്തിന് പശ്ചാത്തലമാകുന്നത്. എം.പത്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. വമ്പന്‍ താരനിരയാണ് ഈ ബിഗ്ബജറ്റ് ചിത്രത്തിനായി അണിനിരക്കുന്നത്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, പ്രാചി തെഹ്‌ലാന്‍, സിദ്ദിഖ്, തരുണ്‍ അറോറ, സുരേഷ് കൃഷ്ണ, സുദേവ് നായര്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതസംവിധാനം.

Comments are closed.