DCBOOKS
Malayalam News Literature Website

‘ചില പ്രാചീനവികാരങ്ങള്‍’; പുസ്തകചര്‍ച്ചയും സംവാദവും

പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിലെ പ്രതിമാസ വായനാക്കൂട്ടായ്മയായ വായനയുടെ ആഭിമുഖ്യത്തില്‍ കഥാകൃത്ത് പി.എഫ് മാത്യൂസിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമയ ചില പ്രാചീനവികാരങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.സെപ്റ്റംബര്‍ 28ന് വൈകിട്ട് 4 മണിക്ക് പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിലെ മറിയുമ്മ സ്മാരകഹാളില്‍ വെച്ചാണ് പുസ്തകചര്‍ച്ചയും പി.എഫ് മാത്യൂസുമായുള്ള സംവാദവും സംഘടിപ്പിച്ചിരിക്കുന്നത്. രഘുനാഥന്‍ പറളി, പ്രൊഫ.എസ്.ശിവപ്രസാദ്, സന്ധ്യ പാലിശ്ശേരി, ഡോ.പി.ആര്‍.ജയശീലന്‍, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നു.

പി.എഫ് മാത്യൂസിന്റെ 15 ചെറുകഥകള്‍ സമാഹരിച്ചിരിക്കുന്ന ചില പ്രാചീനവികാരങ്ങള്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.