DCBOOKS
Malayalam News Literature Website

പിഎസ്‌സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും മലയാള നോവലുകളെ സ്‌നേഹിക്കുന്നവര്‍ക്കുമായി ഡിസി ബുക്‌സ് മലയാളം നോവല്‍ IQ ക്വിസ്‌

Malayalam Novel Quiz

മലയാള നോവലുകളെ ഓര്‍ത്തെടുക്കാന്‍ ഡിസി ബുക്‌സ് നോവല്‍ ക്വിസില്‍ ഇതാ വീണ്ടും പുതിയ 10 ചോദ്യങ്ങള്‍. പുസ്തകപ്രേമികള്‍ക്ക് എന്നും നോവലുകളോട് അല്‍പ്പം സ്‌നേഹക്കൂടുതല്‍ ഉണ്ട്. നിരവധി സ്ഥലങ്ങളിലൂടെ, നിരവധി കഥാപാത്രങ്ങളിലൂടെ, നിരവധി ജീവിതങ്ങളിലൂടെയൊക്കെ നിങ്ങളെ യാത്ര ചെയ്യിപ്പിച്ചിട്ടുള്ള കഥയും കഥാപാത്രങ്ങളും, ഇന്നും മനസ്സിനെ വേട്ടയാടുന്ന ഒരുപാട് നോവലുകള്‍ നിങ്ങളില്‍ പലരും വായിച്ചിട്ടുണ്ടാകും.

ആ നോവലുകളെയും, എഴുത്തുകാരെയും കഥാപാത്രങ്ങളെയുമൊക്കെ ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുക്കാനുള്ള ഒരു അവസരമാണ് ഡിസി ബുക്‌സ് മലയാളം നോവല്‍ ഐക്യൂ ക്വിസിലൂടെ നിങ്ങള്‍ക്ക് ലഭിക്കുക. കൂടാതെ പിഎസ്‌സി ചോദ്യങ്ങളില്‍ സ്‌കോര്‍ ചെയ്യാന്‍ ഇത്തരത്തിലുള്ള രസകരമായ ക്വിസുകള്‍ സഹായിക്കുകയും ചെയ്യും.

പുതിയതും പഴയതുമായ, തലമുറകള്‍ ഇന്നും വായിച്ചുകൊണ്ടേയിരിക്കുന്ന മലയാള നോവലുകളില്‍ നിന്നുള്ള പത്ത് ചോദ്യങ്ങളാണ് ആഴ്ചതോറും വായനക്കാരെ തേടിയെത്തുക.

ക്വിസില്‍ പങ്കെടുക്കുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.