DCBOOKS
Malayalam News Literature Website

ധനുഷ്- ടൊവീനോ കൂട്ടുകെട്ടില്‍ മാരി 2; ട്രെയിലര്‍

നടന്‍ ധനുഷ് നായകനാകുന്ന മാരി 2-ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളികളുടെ പ്രിയനടന്‍ ടൊവീനോ തോമസാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ഒരു ഓട്ടോറിക്ഷ ഡ്രൈവറായാണ് സായി പല്ലവി ചിത്രത്തിലെത്തുന്നത്.

2015-ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണിത്. ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റോബോ ശങ്കര്‍, കല്ലൂരി വിനോദ്, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് മാരി 2 നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ഡിസംബര്‍ 21ന് ചിത്രം തീയറ്ററുകളിലെത്തും.

Comments are closed.