DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ‘എം ടി ഉത്സവം’ ജൂലൈ 28 മുതല്‍

നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിച്ച് ഡി സി ബുക്സ് സംഘടിപ്പിക്കുന്ന ‘എം ടി ഉത്സവ’ ത്തിന് ജൂലൈ 28ന് തുടക്കമാകും. എം ടി-യുടെ അക്ഷരങ്ങളോട് പ്രണയം തോന്നാത്ത മലയാളി ഉണ്ടാവില്ല. അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത പുസ്തകങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് ‘എം ടി ഉത്സവ’ ത്തിലൂടെ ഡി സി ബുക്‌സ്. എം ടിയുടെ നാല് പുസ്തകങ്ങൾ വാങ്ങുമ്പോൾ അഞ്ചാമത് ഒരു പുസ്തകം തികച്ചും സൗജന്യമായും സ്വന്തമാക്കാവുന്നതാണ്. കൂടാതെ മറ്റനവധി ആനുകൂല്യങ്ങളും വായനക്കാരെ കാത്തിരിക്കുന്നു. കേരളത്തിലുടനീളമുള്ള ഡി സി/ കറന്റ് പുസ്തകശാലകളില്‍ ഓഫറുകൾ ലഭ്യമാകും.

നാലുകെട്ട്,  വാനപ്രസ്ഥം, അസുരവിത്ത്, പാതിരാവും പകല്‍വെളിച്ചവും, എം.ടി.യുടെ തിരക്കഥകള്‍, എന്റെ പ്രിയപ്പെട്ട തിരക്കഥകള്‍, എം.ടി.യുടെ തിരഞ്ഞെടുത്ത കഥകള്‍, കാഥികന്റെ കല, കാഥികന്റെ പണിപ്പുര,
നിന്റെ ഓര്‍മ്മയ്ക്ക്, അറബിപ്പൊന്ന്, ആള്‍ക്കൂട്ടത്തില്‍ തനിയെ, കിളി വാതിലിലൂട, ദയ എന്ന പെണ്‍കുട്ടി, തന്ത്രക്കാരി, മാണിക്യക്കല്ല് തുടങ്ങി എം.ടി.വാസുദേവന്‍ നായരുടെ മുഖ്യകൃതികള്‍ എല്ലാം തന്നെ ‘എം ടി ഉത്സവ’ ത്തിലൂടെ വായനക്കാർക്ക് സ്വന്തമാക്കാവുന്നതാണ്. എം ടിയുടെ നാല് പുസ്തകങ്ങൾ വാങ്ങുമ്പോൾ അഞ്ചാമത് ഒരു പുസ്തകം തികച്ചും സൗജന്യമായും സ്വന്തമാക്കാവുന്നതാണ്.

കാലത്തിന്റെ സങ്കീര്‍ണ്ണതകളും ജീവിതത്തിന്റെ സമസ്യകളും എഴുത്തില്‍ പകര്‍ത്തി, വായനക്കാരെ അതിശയിപ്പിച്ച സാഹിത്യകാരനാണ് എം. ടി വാസുദേവന്‍ നായര്‍. എഴുതുന്നതെന്തും കവിതയാക്കി മാറ്റുന്ന രചനാനിപുണത കാലദേശങ്ങള്‍ക്കപ്പുറം എം.ടിയെ വായനക്കാരുടെ പ്രിയ എഴുത്തുകാരനാക്കി മാറ്റുന്നു. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആത്മനൊമ്പരങ്ങളുടെ പകര്‍ത്തെഴുത്തായിരുന്നു എം.ടിയുടെ ഓരോ കഥകളും.

ഏറ്റവും മികച്ച തിരക്കഥാകൃത്തിനുളള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ പല തവണ നേടിയ എം.ടി 1974-ലെ ദേശീയ അവാര്‍ഡ് നേടിയ നിര്‍മാല്യം, ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മികച്ച സംവിധായകനുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡു ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് കാലിക്കറ്റ് സര്‍വകലാശാല ഡി.ലിറ്റ് ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. 1996-ല്‍ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.

എം ടി വാസുദേവന്‍ നായരുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.