DCBOOKS
Malayalam News Literature Website

കെ.എസ്.ആര്‍.ടി.സി എം.ഡിയായി എം.പി ദിനേശ് ചുമതലയേറ്റു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ പുതിയ എം.ഡിയായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന എം.പി ദിനേശ് ചുമതലയേറ്റു. സി.എം.ഡിയായിരുന്ന ടോമിന്‍ തച്ചങ്കരിയെ മാറ്റിയ ഒഴിവിലാണ് എം.പി ദിനേശിന്റെ നിയമനം.

ഡി.ഐ.ജി റാങ്കിലുള്ള എം.പി ദിനേശിന് ഇനി വിരമിക്കാന്‍ നാല് മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനു ശേഷവും നീട്ടി നല്‍കാനാണ് സാദ്ധ്യത. മുന്‍വിധിയോ മുന്‍ധാരണയോ ഇല്ലാതെയാണ് പുതിയ ചുമതലയില്‍ പ്രവേശിക്കുന്നതെന്ന് എം.പി ദിനേശ് പറഞ്ഞു. സര്‍ക്കാര്‍ ഏല്‍പ്പിച്ച കര്‍ത്തവ്യം നിര്‍വ്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാനേജിങ് ഡയറക്ടറുടെ ചുമതല മാത്രമാണ് ദിനേശിന് നല്‍കിയിരിക്കുന്നത്. ചെയര്‍മാന്‍ സ്ഥാനം താത്കാലികമായി ഗതാഗത സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിന് നല്‍കിയേക്കും. ബോര്‍ഡ് യോഗത്തില്‍ അദ്ദേഹമായിരിക്കും അദ്ധ്യക്ഷനാകുന്നത്.

Comments are closed.