DCBOOKS
Malayalam News Literature Website
Rush Hour 2

അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്

കോഴിക്കോട്: മൂന്നാമത് അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡി.സി ബുക്‌സാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥാസമാഹാരമായ ബിരിയാണി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇ.വി രാമകൃഷ്ണന്‍, കെ.എല്‍. മോഹനവര്‍മ്മ, ഇ.പി രാജഗോപാലന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. ഫെബ്രുവരി 17-ാം തീയതി വടകര ടൗണ്‍ ഹാളില്‍ നടക്കുന്ന അക്ബര്‍ കക്കട്ടില്‍ ചരമവാര്‍ഷിക സമ്മേളനത്തില്‍ പുരസ്‌കാരം നല്‍കുമെന്ന്  ട്രസ്റ്റ് സെക്രട്ടറി എ.കെ.അബ്ദുള്‍ ഹക്കീം അറിയിച്ചു.

Comments are closed.