DCBOOKS
Malayalam News Literature Website

കോട്ടയത്ത് സാഹിത്യ മ്യൂസിയം വരുന്നു

കോട്ടയം; സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് സാഹിത്യ മ്യൂസിയം ഒരുങ്ങുന്നു. എംസി റോഡരികിലുള്ള നാലേക്കര്‍ സ്ഥലത്ത് മ്യൂസിയം നിര്‍മിക്കാനാണ് പദ്ധതി.

പ്രശസ്ത സാഹിത്യകാരന്മാരുടെ പ്രതിമകള്‍, ഇവരുടെ കൈപ്പടയും എഴുത്തുപകരണങ്ങളും, ജീവിത രേഖകള്‍ എന്നിവയാകും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുക. മ്യൂസിയത്തിന്റെ പൂര്‍ണമായ രൂപരേഖ തയ്യാറായിട്ടില്ല.

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പദ്ധതിയനുസരിച്ച് സര്‍ക്കാരിന്റെ ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക്കുമായി
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഭാരവാഹികള്‍ ആദ്യഘട്ട ചര്‍ച്ച നടത്തി. പദ്ധതിയുടെ വിശദാംശങ്ങള്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

Comments are closed.