DCBOOKS
Malayalam News Literature Website

ഡാനിയേല്‍ റാഡ്ക്ലിഫിന് കൊറോണയെന്ന് വ്യാജപ്രചരണം

ഹോളിവുഡ് നടന്‍ ഡാനിയേല്‍ റാഡ്ക്ലിഫിന് കൊറോണയെന്ന് വ്യാജപ്രചരണം. ബി.ബി.സി ബ്രേക്കിങ് ന്യൂസ് എന്ന പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വ്യാജ വാര്‍ത്ത പ്രചരിച്ചത്. ഹാരി പോട്ടര്‍ സീരീസുകളിലൂടെ ശ്രദ്ധേയനായ താരമാണ് ഡാനിയേല്‍ റാഡ്ക്ലിഫ്.

ഡാനിയല്‍ റാഡ്ക്ലിഫിന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവാണെന്നും കൊറോണ ബാധിച്ച ആദ്യ പ്രമുഖന്‍ അദ്ദേഹമാണെന്നുമുള്ള തരത്തിലായിരുന്നു വ്യാജ ട്വീറ്റ് പ്രചരിച്ചത്. ബിബിസിയുടെ ലോഗോയോടു കൂടിയ ട്വീറ്റ് വലിയതോതില്‍ പ്രചരിക്കപ്പെട്ടതോടെയാണ് താരത്തിന്റെ മാനേജര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Comments are closed.