DCBOOKS
Malayalam News Literature Website

ശ്രീപാര്‍വ്വതിയുടെ ‘ലില്ലി ബെര്‍ണാഡ്’; കവര്‍ച്ചിത്രം പ്രകാശനം ചെയ്തു

പോയട്രി കില്ലറിനു ശേഷം  പുറത്തിറങ്ങുന്ന ശ്രീപാര്‍വ്വതിയുടെ ഏറ്റവും പുതിയ നോവല്‍ ‘ലില്ലി ബെര്‍ണാഡി’ ന്റെ കവര്‍ച്ചിത്രം ഉണ്ണി മുകുന്ദൻ, പ്രശാന്ത് നായര്‍ ഐ എ എസ്,  ജിയോ ബേബി, അരുണ്‍ ഗോപി, ലാജോ ജോസ്, അഭിലാഷ് പിള്ള എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ഡെറിക് ജോണിന്റെ അന്വേഷണം രണ്ടാം അദ്ധ്യായം എന്ന ടാഗ് ലൈനോട് കൂടിയാണ് നോവല്‍ പുറത്തിറങ്ങുന്നത്. വായനക്കാരില്‍ ഉദ്വേഗം നിറയ്ക്കുന്ന വിധത്തിലാണ് ‘ലില്ലി ബെര്‍ണാഡി’ന്റെ കവര്‍ ഡിസൈന്‍. ഡി സി ബുക്‌സാണ് പ്രസാധകര്‍.

സുപ്രസിദ്ധ ചലച്ചിത്ര താരം ലില്ലി ബെര്‍ണാഡിന്റെ മരണരഹസ്യം കണ്ടെത്താൻ നോവലിലൂടെ ഡെറിക്ക് ജോൺ വീണ്ടും എത്തുകയാണ്. ഒരു കൊലപാതകവും അതിന്റെ പിന്നിലെ നിഗൂഢതയും ഡെറിക് ജോണ്‍ അനാവരണം ചെയ്യുന്നു.

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും നിങ്ങളുടെ കോപ്പികള്‍ പ്രീബുക്ക് ചെയ്യാം.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.