DCBOOKS
Malayalam News Literature Website

പ്രശാന്ത് നായര്‍ ഐ എ എസിന്റെ ‘ലൈഫ് ബോയ്’ കവര്‍ച്ചിത്ര പ്രകാശനവും ‘കളക്ടർ ബ്രോ ഇനി ഞാൻ തള്ളട്ടെ’ പുസ്തകചര്‍ച്ചയും നാളെ

പ്രശാന്ത് നായര്‍ ഐ എ എസിന്റെ ‘ലൈഫ് ബോയ്’ എന്ന പുസ്തകത്തിന്റെ കവർച്ചിത്ര പ്രകാശനവും ‘കളക്ടർ ബ്രോ ഇനി ഞാൻ തള്ളട്ടെ’  എന്ന പുസ്തകത്തെ ആസ്പദമാക്കി നടക്കുന്ന ചര്‍ച്ചയും ആഗസ്റ്റ് 27ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവല്‍ വേദിയില്‍ നടക്കും. പ്രശാന്ത് നായര്‍ പരിപാടിയില്‍ പങ്കെടുക്കും. ഡി സി ബുക്‌സും തിരുവനന്തപുരം ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് പുസ്തകചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്.

Comments are closed.