DCBOOKS
Malayalam News Literature Website

ലീല ഓം ചേരി അന്തരിച്ചു

പ്രമുഖ സംഗീതഞ്ജയും സംഗീതാധ്യാപികയുമായിരുന്ന പ്രൊഫസർ ലീല ഓം ചേരി(94) അന്തരിച്ചു.  കർണാടകസംഗീതം, ഹിന്ദുസ്‌ഥാനി സംഗീതം, സോപാനസംഗീതം, നാടൻ പാട്ടുകൾ, നൃത്തം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

ക്ലാസിക്കൽ കലാരൂപങ്ങളെക്കുറിച്ചുള്ള അനേകം ഗവേഷണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

2009-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു, 1990-ൽ കേരളസംഗീതനാടക അക്കാദമി ഫെലോഷിപ്പും, യു.ജി.സി.യുടെ നാഷണൽ അസോസ്യേറ്റ്‌ അവാർഡും ലഭിച്ചിട്ടുണ്ട്. ഗ്ലീനിങ്സ് ഓഫ് ഇന്ത്യൻ മ്യൂസിക് ആൻഡ് ആർട്ട്,സ്റ്റഡീസ് ഇൻ ഇന്ത്യൻ മ്യൂസിക് ആൻഡ് അലൈഡ് ആർട്ട്സ്, കേരളത്തിലെ ലാസ്യരചനകൾ എന്നിവയാണ് പ്രധാനകൃതികൾ.

Comments are closed.