DCBOOKS
Malayalam News Literature Website

മതപരമായ സ്വത്വങ്ങളും വയലന്‍സും

സുധീര്‍ കക്കറിന്റെ ‘കലാപത്തിന്റെ നിറമെന്ത്?’ എന്ന പുസ്തകത്തിൽ നിന്നും

വ്യക്തിഗതവും സംഘഗതവുമായ സത്വങ്ങളുടെ ആഗോളവശങ്ങള്‍ നിര്‍മ്മിക്കുന്ന അതേ പാതകള്‍ കൂടുതലായി പിന്തുടരുന്നതിലൂടെയാണ് മതസ്വത്വം വികസിക്കുന്നത്. മതപരമായ സ്വാര്‍ത്ഥത എന്നു വിളിക്കപ്പെടുന്ന വ്യക്തിഗത ട്രാക്ക്, മതവികാരത്തിന്റെ അദൃശ്യമായ ഒരു മേഖലയാണ്. അതു നിശബ്ദമായി വ്യാപിക്കുന്നതിനെ ‘യഥാര്‍ത്ഥ ആത്മത്തിന്റെ ഒറ്റപ്പെട്ട ഉള്‍ക്കാമ്പ്’ എന്നാണ് ഡി.ഡബ്ല്യു. വിന്നികോട്ട് വിശേഷിപ്പിക്കുന്നത്. അതിന് ഒറ്റപ്പെടലും സ്വകാര്യതയും ആവശ്യമാണ്. അതിനാല്‍ ‘ആഗ്രഹിച്ച വസ്തുക്കളുടെ ലോകവുമായി ഒരിക്കലും ആശയവിനിമയം നടത്താത്ത, (കൂടാതെ) ഒരിക്കലും ആശയവിനിമയം നടത്തരുതാത്ത’ ഒരു ഉള്‍ക്കാമ്പാണത്.8 ഒരു സംയോജിത അവസ്ഥയില്‍, മതപരമായ സ്വാര്‍ത്ഥത എന്നത് ശാന്തമായ ഒരു ആത്മാനുഭവമാണ്. ആദ്ധ്യാത്മികമായ സാന്നിധ്യത്തില്‍ തനിച്ചായിരിക്കുന്നതിലൂടെ ആത്മാവിനുണ്ടാകുന്ന ശാന്തതയാല്‍ അടയാളപ്പെടുന്നു. ബിംബം, ശബ്ദം, താളം മുതലായവയുടെ വ്യത്യസ്ത സംവേദനാത്മകരീതികളെ ബന്ധിപ്പിക്കാന്‍ കഴിയുന്ന പഴഞ്ചൊല്ല് അനുഭവത്തിലേക്കുള്ള പ്രവേശനത്തിലൂടെ, മതപരമായ സ്വാര്‍ത്ഥത മതപരമായ Textവികാരത്തെ ആഴത്തിലാക്കുകയും മതസ്വത്വത്തെ ഏകീകരിക്കുകയും ചെയ്യുന്നു. വിഘടനം അല്ലെങ്കില്‍ ഭീഷണിപ്പെടുത്തി ഛിന്നഭിന്നമാക്കുന്ന അവസ്ഥയില്‍, മതപരമായ സ്വാര്‍ത്ഥത പലതരം ഡയസ്ഫോറിക് മാനസികാവസ്ഥകള്‍ക്ക് ഇരയാകുന്നു. കുറച്ചുപേര്‍ക്ക്, വിശുദ്ധര്‍ക്ക് അവരുടെ മതപരമായ സ്വത്വത്തെ നിലനില്പിന്റെ കാമ്പായി സ്ഥാപിക്കാന്‍ കഴിയും, ‘ആത്മാവിന്റെ ഇരുണ്ട രാത്രി’ എന്ന നിരാശയുടെ അവസ്ഥയിലേക്കു ഡയസ്ഫോറിയ വ്യാപിക്കും.

മതസ്വത്വത്തിന്റെ സ്വാര്‍ത്ഥതയ്ക്കും ‘ഞാന്‍-ഭാവത്തിനും’ ഒപ്പം നമുക്ക് ‘നമ്മള്‍-ഭാവത്തിന്റെ’ രണ്ടാമത്തെ ട്രാക്ക് കൂടിയുണ്ട്. അത് വിശ്വാസികളുടെ ഒരു സമൂഹത്തിന്റെ ഭാഗമായതിന്റെ അനുഭവമാണ്. മതപരമായ സ്വത്വത്തിന്റെ സംവേദനാത്മക വശമാണ് മതപരമായ സമുദായം. മതപരമായ സ്വാര്‍ത്ഥതയുടെ നിശ്ചലാവസ്ഥയ്ക്കു വിപരീതമായി മതസമുദായത്തില്‍ വ്യക്തിയുടെ അനുഭവം ജാഗ്രതയുടേതായ ഒരു തലത്തിലാണ് നടക്കുന്നത്. മതപരമായ സ്വത്വത്തിന്റെ ഈ മുഖം സ്വയം വികസിക്കുകയും മറ്റു വിശ്വാസികളുമായി അനുരഞ്ജനത്തിന്റെയും അനുരണനത്തിന്റെയും വികാരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. മതപരമായ സ്വത്വത്തിന്റെ സാമുദായികവശം അങ്ങനെ വര്‍ഗീയത, അസഹിഷ്ണുത, സാമൂഹിക വയലന്‍സിനുള്ള ക്ഷമത എന്നിവ നല്‍കുന്നു. സാമുദായിക തലത്തില്‍, മതസമുദായത്തിന്റെ സ്വഭാവവും അടുപ്പവും തമ്മിലുള്ള വികാരങ്ങള്‍ ആക്രമണത്തിന്റെയും പീഡനത്തിന്റെയും അന്തരീക്ഷത്താല്‍ മലിനീകരിക്കപ്പെടുന്നു. മതസ്വത്വത്തിന്റെ സ്വാര്‍ത്ഥതയെയും സമുദായവശങ്ങളെയുംപറ്റി ഭാഗികമായി മാത്രമേ ബോധമുണ്ടാവുകയുള്ളൂ എങ്കിലും ‘നമ്മള്‍-ഭാവത്തിന്റെ’ ബോധവത്കരണത്തിലൂടെ സമൂഹത്തില്‍നിന്ന് വര്‍ഗീയതയിലേക്കുള്ള മാറ്റമാണ് വാസ്തവത്തില്‍ ആരംഭിക്കുന്നത്. മതസ്വത്വത്തിന്റെ സാമുദായികവശത്തെ അമിതബോധത്തിലാക്കുകയാണ് ഇതിലൂടെ സംഭവിക്കുന്നത്. ഈ അവബോധത്തെ ഓസ്‌കാര്‍ പാറ്റേഴ്സന്‍ നിര്‍ദ്ദേശിക്കുന്ന സമാനമായ പ്രഖ്യാപനങ്ങളുടെ രൂപത്തില്‍ ഉള്‍പ്പെടുത്താം. ഒരു വ്യക്തിയുടെ ആന്തരികവ്യവഹാരത്തില്‍, പങ്കിട്ട ഒരു ഭീഷണിയുടെ അനന്തരഫലമായി, തന്റെ അല്ലെങ്കില്‍ അവളുടെ വംശീയസംഘവുമായി ആത്മ-ബോധം തിരിച്ചറിയുന്ന പ്രക്രിയയാണ് ഇതെന്ന് അദ്ദേഹം പറയുന്നു. ആദ്യം എന്നെപ്പോലെ പ്രതിസന്ധി പങ്കിടുന്ന എല്ലാവര്‍ക്കും ഒപ്പമാണ് ഞാന്‍–ഒരു ഹിന്ദുവാണ്, ഒരു മുസ്‌ലിമാണ്–എന്നു പ്രഖ്യാപിക്കുന്നു. രണ്ടാമതായി എന്റെ ഒന്നിലധികം സ്വത്വങ്ങളില്‍നിന്ന് ഞാന്‍ എന്റെ മതസമുദായത്തിന്റെ സ്വത്വം സ്വന്തമാക്കുകയല്ലാതെ (വിരോധാഭാസമെന്നു പറയട്ടെ) മറ്റു മാര്‍ഗമില്ലെന്ന ചിന്തയാല്‍ ആ സ്വത്വം തെരഞ്ഞെടുക്കുന്നു. മൂന്നാമതായി ഇതെന്റെ ഏറ്റവും അടിസ്ഥാനപരവും അഗാധവുമായ പ്രതിബദ്ധതയാകയാല്‍ ഞാനിത് ഉപേക്ഷിക്കാന്‍ സാധ്യത കുറവാണ് എന്നു കരുതുന്നു.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.