DCBOOKS
Malayalam News Literature Website

എഴുത്തച്ഛൻ പുരസ്‌കാരം ഡോ. എസ്.കെ വസന്തന്

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. എസ്.കെ വസന്തന്. 5 ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്‌. മലയാളസാഹിത്യത്തിന്നു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ്‌ പുരസ്‌കാരം.

മലയാള ചരിത്ര ഗവേഷകനും അധ്യാപകനും നോവലിസ്റ്റുമാണ് എസ് കെ വസന്തൻ. കാലടി ശ്രീശങ്കര കോളേജിലും പിന്നീട് സംസ്കൃത സർവ്വകലാശാലയിലും അധ്യാപകനായിരുന്നു.ഉപന്യാസം, നോവൽ, ചെറുകഥ, കേരള ചരിത്രം, വിവർത്തനം എന്നിങ്ങനെ വിവിധ വിഭാ​ഗങ്ങളിലായി നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

കൂടിയല്ലാ ജനിക്കുന്ന നേരത്തും, കേരള സംസ്‌കാര ചരിത്രനിഘണ്ടു, നമ്മൾ നടന്ന വഴികൾ എന്നിവ പ്രധാന രചനകളാണ്. 2007-ൽ വൈജ്ഞാനിക സാഹിത്യത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരം കേരള സാംസ്കാരികചരിത്ര നിഘണ്ടു എന്ന ഗ്രന്ഥത്തിന് ലഭിച്ചു. 2013 ൽ സമഗ്ര സംഭാവനയ്ക്കുള്ള അക്കാദമി പുരസ്കാരത്തിനും അർഹനായിട്ടുണ്ട്.

Comments are closed.