DCBOOKS
Malayalam News Literature Website

മുല്ലക്കര രത്‌നാകരന്റെ ‘മഹാഭാരതത്തിലൂടെ’ മാര്‍ച്ച് 5ന് പ്രകാശനം ചെയ്യും

മുന്‍ മന്ത്രിയും എം.എല്‍.എയുമായ മുല്ലക്കര രത്‌നാകരന്‍ രചിച്ച പുതിയ പുസ്തകം മഹാഭാരതത്തിലൂടെ മാര്‍ച്ച് അഞ്ചാം തീയതി പ്രകാശനം ചെയ്യുന്നു. വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം തൈക്കാട് ഗണേശത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുസ്തകം പ്രകാശനം ചെയ്യും. സൂര്യ കൃഷ്ണമൂര്‍ത്തി പുസ്തകം സ്വീകരിക്കും.

പെരുമ്പടവം ശ്രീധരന്‍, ആശ്രാമം ഭാസി  എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

Comments are closed.