DCBOOKS
Malayalam News Literature Website

മരമല്ല ഇത് സമരം; മാതൃഭാഷാ സമരത്തിന് ഐക്യദാര്‍ഢ്യവുമായി അക്ഷരപ്രേമികള്‍ ഒത്തുചേരുന്നു.

ഭാഷയക്ക് വേണ്ടി നടന്നു കൊണ്ടിരിക്കുന്ന മുഴുവൻ സമരങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് നമ്മുടെ മാതൃഭാഷയ്ക്ക് കരുത്തു പകരാൻ മലയാളത്തെ സ്നേഹിക്കുന്നവർ മുഴുവൻ ഒത്തുചേരുന്നു.

തലശ്ശേരി ബി ഇ എം പി സ്കൂളിലെ ഡിസി ബുക്സ് പുസ്തകോത്സവവേദിയിൽ ഒരുക്കിയ ‘അക്ഷരമരത്തി ‘ൽ മലയാള ഭാഷയോടുള്ള നിങ്ങളുടെ ഇഷ്ടം കടലാസ് ഇലയിൽ എഴുതി ചാർത്താൻ നിങ്ങളേവരേയും ക്ഷണിക്കുന്നു. മരമല്ല ഇതു സമരമാണെന്ന മുദ്രാവാക്യവുമായി സെപ്തംബർ 12ന് രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ഇലച്ചാർത്ത് 15 വരെ യുണ്ടായിരിക്കും. നിങ്ങളുടെ ഇഷ്ട വാക്കിന്റെ പച്ചയാൽ ഈ മരം ഒരു സമരമായി വളരട്ടെ

Comments are closed.