DCBOOKS
Malayalam News Literature Website

രാവണനും കുംഭകര്‍ണ്ണനും വിഭീഷണനുമായി മോഹന്‍ലാല്‍; ‘ലാലോണം നല്ലോണം’


രാവണനും കുംഭകര്‍ണ്ണനും വിഭീഷണനുമായി മോഹന്‍ലാല്‍ എത്തുന്നു.’ലാലോണം നല്ലോണം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് (30 -8 -2020 ) വൈകീട്ട് 6 .30 ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും.

പരിപാടിയിൽ രാവണനും കുംഭകര്‍ണ്ണനും വിഭീഷണനുമായി മോഹന്‍ലാല്‍ ഒരേ വേദിയിൽ എത്തും. സി എൻ ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മി എന്ന പ്രശസ്ത നാടകത്തിൽ നിന്നുള്ള ഭാഗങ്ങളാണ് പ്രിയ താരം അവതരിപ്പിക്കുന്നത്.

കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ വിവിധകലാ പരിപാടികളുമായി എത്തുന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള മെഗാഷോയുടെ മുഖ്യ ആകർഷണം പ്രിയ താരം മോഹൻലാൽ രാവണനും കുംഭകർണനും വിഭീഷണനുമായി വേഷപ്പകർച്ച നടത്തുന്ന നാടകം ‘ലങ്കാലക്ഷ്മി’ തന്നെയാണ് .

Comments are closed.