DCBOOKS
Malayalam News Literature Website

കുറ്റാന്വേഷണത്തിനൊരു ദീപസ്തംഭം

KUTTANWESHANATHINTE KANAPPURANGAL By : N RAMACHANDRAN IPS
KUTTANWESHANATHINTE KANAPPURANGAL
By : N RAMACHANDRAN IPS

കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല നിര്‍വ്വഹിച്ച് പരിചയസമ്പന്നനായ ഒരു ഉയര്‍ന്ന പോലീസ് ഉദ്യേഗസ്ഥന്‍ ഔദ്യോഗികജീവിതത്തില്‍നിന്നും വിരമിച്ചതിനുശേഷം തന്റെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന പ്രധാനപ്പെട്ടതും അസാധാരണവുമായ അനുഭവകഥകള്‍ തുറന്നെഴുതുന്ന പുസ്തകമാണ് എന്‍ രാമചന്ദ്രന്‍ ഐപിഎസിന്റെ ‘കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങള്‍’, പുസ്തകത്തിന് ജസ്റ്റിസ് കെ ടി തോമസ് എഴുതിയ അവതാരികയില്‍ നിന്നും ഒരു ഭാഗം

കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല നിര്‍വഹിച്ച് പരിചയസമ്പന്നനായ ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചതിനുശേഷം തന്റെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന പ്രധാനപ്പെട്ട അന്വേഷണ വിഷയങ്ങളെപ്പറ്റി ഒരു ഗ്രന്ഥം എഴുതുന്നത് വായനക്കാര്‍ക്കു മാത്രമല്ല, പിന്തുടര്‍ച്ചക്കാരാകുന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും വളരെ പ്രയോജനം ലഭിക്കുന്നതാണ്. അതിലേക്ക് എന്‍. രാമചന്ദ്രന്‍ ഐ.പി.എസ്. എഴുതിയ ഈ ഗ്രന്ഥം സമൂഹത്തിന് നല്‍കുന്ന സംഭാവന വളരെ വിലയേറിയതാണ്. ഈ ഗ്രന്ഥത്തില്‍ പറയുന്ന പല കേസുകള്‍ക്കും അപൂര്‍വ്വങ്ങളായ ചില ഭാവങ്ങളും രൂപവും എനിക്കു കാണാന്‍ കഴിഞ്ഞിട്ടുണ്ടണ്ട്.

ഗ്രന്ഥകാരന്‍ നിയമവിദ്യാഭ്യാസം നേടിയിട്ടുള്ളതും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് അന്വേഷണം നടത്തുമ്പോള്‍ നിയമപരിരക്ഷ ആര്‍ജ്ജിക്കുന്നതിന് അത് ആവോളം ഉപകരിച്ചിരുന്നു എന്ന് ഈ ഗ്രന്ഥം വായിക്കുന്നവര്‍ക്ക് ബോദ്ധ്യമാകും. അതിനെക്കാളുപരി Textഅദ്ദേഹം തന്നെ ഏതോ സമയത്ത് ഒരു വധോദ്യമക്കേസില്‍ പ്രതിയാകേണ്ടണ്ടിവന്നതും അതു വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍തന്നെ നേരിടേണ്ടണ്ടിവന്നു എന്നതും നിരപരാധികളായവര്‍ ക്രിമിനല്‍ കേസുകളില്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടാതിരിക്കേണ്ടണ്ടതിന് കൈക്കൊള്ളേണ്ടണ്ട ജാഗ്രത, അന്വേഷണ ഉദ്യോഗസ്ഥനില്‍ എത്രമാത്രം ഉണ്ടായിരിക്കേണ്ടതാണ് എന്ന് മസ്സിലാക്കാവുന്നതാണ്. എന്‍. രാമചന്ദ്രന്‍ ഈ കാര്യത്തില്‍ അത്യധികം ബോധവാനായിരുന്നതായിട്ടാണ് എനിക്ക് ഈ ഗ്രന്ഥത്തില്‍നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ന്യായാധിപന്‍ എന്ന നിലയില്‍ എനിക്ക് അഭിമുഖീകരിക്കേണ്ടണ്ടിവന്ന സംഘര്‍ഷത്തിന് ഇടയായ ഒരു കേസ് ഇത്തരുണത്തില്‍ പരാമര്‍ശിക്കുന്നതിന് ഞാന്‍ ആഗ്രഹിക്കുന്നു. പാനൂര്‍ സോമന്‍ കേസ് എന്ന കോളിളക്കം സൃഷ്ടിച്ച ആ കേസില്‍ ഒരു കുറ്റവും ചെയ്യാത്ത ആറു പോലീസുകാരെയാണ് സിബിഐ കൊലക്കുറ്റത്തിനും ഗൂഢാലോചനയ്ക്കും പ്രതികളാക്കിക്കൊണ്ടണ്ട് ചാര്‍ജ് കോടതിയില്‍ സമര്‍പ്പിച്ചത്. വിചാരണകോടതി അവരെ കുറ്റക്കാരെന്നു കണ്ടണ്ട് ജീവപര്യന്തം തടവിനു ശിക്ഷിച്ച വിധിയിന്മേല്‍ കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട അപ്പീലില്‍ ഞാന്‍ തലവനായ ഒരു ഫുള്‍ബെഞ്ച് മുമ്പാകെ വാദം കേള്‍ക്കേണ്ടണ്ടി വന്നു. മറ്റു പല കേസുകളിലും കണ്ടണ്ടി ട്ടില്ലാത്ത ഒരു പ്രത്യേകത ആ കേസില്‍ ഉണ്ടണ്ടായത് ശാസ്ത്രീയമായ ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് സെഷന്‍സ് ജഡ്ജ് അവര്‍ കുറ്റക്കാരാണെന്നും കണ്ടണ്ടത്. എന്നാല്‍ അതേ തെളിവുകള്‍ ഞങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ വളരെ കഴിവുറ്റ അഭിഭാഷകര്‍ ഇരുഭാഗത്തും നടത്തിയ വാദങ്ങള്‍ കേട്ടു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കു ബോദ്ധ്യമായത് മരണപ്പെട്ട സബ് ഇന്‍സ്‌പെക്ടര്‍ സോമന്‍ ആത്മഹത്യ ചെയ്തിരിക്കാനാണ് കൂടുതല്‍ സാധ്യത എന്നായിരുന്നു. എന്റെ വിധിക്കുശേഷം വേറെ ചില വസ്തുതകള്‍ എനിക്ക് അനൗദ്യോഗികമായി അറിയാന്‍ കഴിഞ്ഞു. ആ കേസിലെ പ്രതികളെ കൊലക്കുറ്റത്തിനു ഞങ്ങള്‍ ശിക്ഷിച്ചിരിക്കുന്നുവെങ്കില്‍ നീതിന്യായ ചരിത്രത്തിലെ ഒരു വലിയദുരന്തമായി അതു പരിണമിക്കുമായിരുന്നു. ഞങ്ങളുടെ വിധിയിന്മേല്‍ സി.ബി.ഐ. സുപ്രീം കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചെങ്കിലും പ്രതികളുടെ ഭാഗ്യത്തിന് അവിടെ വാദം കേട്ടത് ക്രിമിനല്‍ നിയമത്തില്‍ വളരെ പ്രാഗല്ഭ്യം ഉണ്ടണ്ടായിരുന്ന ജഡ്ജിമാരായിരുന്നു. അവര്‍ ഹൈക്കോടതി വിധി ശരിവച്ചു. അതുകാരണം ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ സന്ദര്‍ഭത്തില്‍ എത്രമാത്രം ജാഗ്രത പുലര്‍ത്തിയാല്‍ മാത്രമാണ് ഒരു നിരപരാധിയെ കുറ്റകൃത്യത്തില്‍ ചാര്‍ജ് ചെയ്യാതിരിക്കാന്‍ സാധിക്കുന്നത്. കോടതിയില്‍ ജഡ്ജിമാര്‍ക്കു പരിഗണിക്കാന്‍ അനുവദിച്ചിട്ടുള്ള തെളിവുകള്‍ക്കു പുറമേയുള്ള വേറെ ചില വസ്തുതകള്‍കൂടി അന്വേഷണ ഉദ്യോഗസ്ഥന് അറിയാന്‍ സാധിക്കും. അതുകൊണ്ടണ്ട് അന്വേഷണ ജാഗ്രതയും ഉത്തരവാദിത്വവും പതിന്മടങ്ങായിട്ടാണ് വര്‍ദ്ധിപ്പിക്കേണ്ടണ്ടത്. ഇതേപ്പറ്റി ഗ്രന്ഥകാരന് അമിതമായ അവബോധം ഉണ്ടായിരുന്നതായി ഈ ഗ്രന്ഥത്തില്‍നിന്നും ഞാന്‍ മനസ്സിലാക്കുന്നു. അദ്ദേഹംതന്നെ ആ കാര്യം സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്.

”ഒരാള്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ സമൂഹം അയാളെ കുറ്റവാളിയായിക്കാ
ണാനാണ് താത്പര്യപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ അയാള്‍ കുറ്റാരോപിതന്‍ മാത്രമാണ്…. അതു
മൂലം അയാള്‍ക്കുണ്ടണ്ടാകുന്ന സോഷ്യല്‍ സ്റ്റിഗ്മ അയാള്‍ക്കു മാത്രമല്ല; അയാളുടെ അടുത്ത തലമുറയ്ക്കും ചിലപ്പോള്‍ തലമുറകള്‍ക്കും അനന്തമായി നീളാം. ഒരു നിരപരാധി പ്രതിയാകുമ്പോള്‍ നിസ്സഹായനായി നോക്കിനില്‍ക്കാന്‍ മാത്രമേ അയാള്‍ക്കു കഴിയുകയുള്ളൂ.”
ഈ സന്ദര്‍ഭത്തില്‍ ഗ്രന്ഥകാരന്‍ അവസാനമായി പറയുന്നത്, അന്വേഷണ ഉദ്യോഗസ്ഥന് സ്വതന്ത്രമായി, കാര്യപ്രാപ്തിയോടുകൂടി അന്വേഷണം നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ വലിയ ദുര്യോഗങ്ങള്‍ ഭാവിയില്‍ ഉണ്ടണ്ടായേക്കാം എന്നാണ്. ഈ ഗ്രന്ഥത്തില്‍നിന്നാണ് ബാര്‍കോഡ് ഒരു അന്വേഷണ ഉദ്യോഗസ്ഥനെ സംബന്ധിച്ച് എത്രമാത്രം പ്രസക്തമാണെന്ന് ഞാന്‍ മനസ്സി
ലാക്കുന്നത്. അമ്മഞ്ചേരി എന്ന സ്ഥലത്ത് 2.8.2016-ല്‍ ഒരു റബര്‍ തോട്ടത്തില്‍ ചാക്കില്‍ കെട്ടിയ ഒരു മൃതദേഹത്തെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ രാമചന്ദ്രന്‍ നിയുക്ത
നായി. അന്വേഷണം ഏറ്റെടുക്കുമ്പോള്‍ തന്നെ അദ്ദേഹം ആദ്യം ചെയ്തത് ആ സ്ഥലത്ത്
പുറമേനിന്നും ആളുകള്‍ തള്ളിക്കയറാതിരിക്കാന്‍ ഏര്‍പ്പാടുചെയ്യുക എന്നതായിരുന്നു. അതിന് അദ്ദേഹത്തെ സ്വാധീനിച്ച ആപ്തവാക്യം അദ്ദേഹം തന്നെ ഉദ്ധരിച്ചത്  Scene of Crime in a Gold mine’  എന്നായിരുന്നു. മൃതദേഹം ഒളിപ്പിച്ചിരുന്ന പോളിത്തീന്‍ ബാഗില്‍ ‘Mq’ എന്നു തുടങ്ങുന്ന ഒരു ബാര്‍കോഡ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അത് എത്രമാത്രം ആ കോഡിന്റെ പൂര്‍ണ വിവരങ്ങളുടെ ചുരുള്‍ അഴിഞ്ഞു കിട്ടാന്‍ സാധിച്ചു എന്ന് ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.