DCBOOKS
Malayalam News Literature Website

കെ ആര്‍ മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘ഖബര്‍’ പ്രകാശനം ചെയ്തു

കെ ആര്‍ മീരയുടെ ഏറ്റവും പുതിയ നോവല്‍ ഖബര്‍ പ്രശസ്ത നിരൂപകനും ജീവചരിത്രകാരനുമായ എം കെ സാനു പ്രകാശിപ്പിച്ചു. പ്രഭാഷകനും നിരൂപകനുമായ സുനില്‍. പി. ഇളയിടം നോവലിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോള്‍ ഇവിടെ ഒരു ഖബറില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍. വിധികള്‍ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്‍കുന്ന
നോവലാണ്  ‘ഖബര്‍’. ഭാവനയുടെയും ഖയാലുദ്ദീൻ തങ്ങളുടെയും അസാധാരണ ബന്ധത്തിൻ്റെ കഥ പറയുമ്പോഴും ഇന്ത്യൻ രാഷട്രീയത്തിൻ്റെ വർത്തമാനാവസ്ഥകളെ അതുമായി ബന്ധിപ്പിച്ചു കൊണ്ട് നാം കടന്നു പോകുന്ന ഭീതിദമായ അനുഭവങ്ങളിലേക്ക് ഫിക് ഷനിലൂടെ തിരിച്ചു നടത്തുകയാണ് ഖബർ എന്ന നോവൽ . ആന്തരികവും ബാഹ്യവുമായ കലാപങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ പ്രത്യാശകളെയും ഈ നോവൽ സംവഹിക്കുന്നുണ്ട്.

സൈനുല്‍ ആബിദ് ഡിസൈന്‍ ചെയ്ത നോവലിന്റെ കവര്‍ച്ചിത്രം നടി പാര്‍വതി തിരുവോത്താണ് പ്രകാശനം ചെയ്തത്. പുസ്തകപ്രേമികളില്‍ നിന്നും മികച്ച സ്വീകാര്യതയാണ് കവര്‍ച്ചിത്രത്തിന് ലഭിച്ചത്.

പുസ്തകം  ബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

കെ ആര്‍ മീരയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.