DCBOOKS
Malayalam News Literature Website

പ്രിയ മലയാളം എഴുത്തുകാരുടെ കഥകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍!

Rush Hours
Rush Hours

പ്രിയ മലയാളം എഴുത്തുകാരുടെ കഥകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍! പുസ്തകങ്ങള്‍ 23%- 25% വിലക്കുറവില്‍  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR- ലൂടെ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

റഷ് അവറിലെ പുസ്തകങ്ങളെ പരിചയപ്പെടാം

കൊച്ചുബാവയുടെ കഥകള്‍ ആധുനിക മലയാള കഥാ ലോകത്ത് ശ്രേദ്ധേയമായ രചനകള്‍ സംഭാവന ചെയ്ത ടി വി കൊച്ചുബാവയുടെ കഥകളുടെ സമാഹാരമാണ് ഡി സി ബുക്‌സ് പുറത്തിറക്കിയ കൊച്ചുബാവയുടെ കഥകള്‍. ഐതിഹ്യമാല, റെയില്‍വേസ്റ്റേഷന്‍, ശുഭസംഗീതം, ഇന്ന് ഭ്രാന്തില്ലാത്ത ദിവസമാകുന്നു, സന്മാര്‍ഗവും ഉറക്കവും വിചിത്രവഴികളും തുടങ്ങി 77 കഥകളുടെ സമാഹാരമാണ് കൊച്ചുബാവയുടെ കഥകള്‍.

കഥകള്‍, മലയാറ്റൂര്‍ മലയാള കഥാസാഹിത്യചരിത്രത്തിൽ അനിഷേധ്യമായൊരു സ്ഥാനം നേടിയെടുത്ത മലയാറ്റൂർ രാമകൃഷ്ണന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം. ഇത് ഒരേസമയം അനിശ്ചിതമായ കാലത്തിന്റെയും പ്രശ്‌നസ ങ്കീർണ്ണതകൾ നിറഞ്ഞ മനുഷ്യന്ധങ്ങളുടെയും സമ്മിശ്രമായ കഥനരൂപങ്ങളാകുന്നു; ഓരോ കഥയും അനുഭവാവിഷ്‌കാരത്തിന്റെ വൈവിധ്യംകൊണ്ട് അവിസ്മരണീയമാകുന്നു.

കഥകള്‍, സുഭാഷ് ചന്ദ്രന്‍ പുതിയ കഥയെഴുത്തുകാർ ഭാഷയെ ഉണർത്താനും ഊതിക്കത്തിക്കാനും ശ്രമിക്കുന്നു. അത് കൃത്രിമമായ ഒരു കൈയടക്കവിദ്യയാവാതെ സ്വാഭാവികപരിണാമമായി അനുഭവപ്പെടണം. സുഭാഷ് ചന്ദ്രന് അത് സാധിച്ചിരിക്കുന്നു എന്ന് ഈ സമാഹാരത്തിലെ കഥകൾ വ്യക്തമാക്കുന്നു. പുതിയ ബിംബങ്ങളും പുതിയ പദസന്നിവേശങ്ങളും തേടുന്നത് സാഹിത്യത്തിന്റെ വളർച്ചയുടെ വേർതിരിക്കാനാവാത്ത ഘടകമാണ്. -എം.ടി. വാസുദേവൻ നായർ

കഥകള്‍ ബെന്യാമിന്‍ എഴുതപ്പെട്ട കഥകള് ഒരുമിച്ച് സമാഹരിക്കുന്ന എഴുത്തുകാര് പലപ്പോഴും പല കാരണങ്ങളാല് അതില് ചിലത് ഒഴിവാക്കാറുണ്ട്. താന് ഉദ്ദേശിച്ച തീവ്രതയിലേക്ക് കഥ വളരാഞ്ഞതും പ്രേരണയാല് ധൃതി കൂടി മോശമായതും വായനക്കാരുടെ അഭിരുചിയും ഒക്കെ ഈ തിരസ്കരണത്തിന് കാരണമാവും. എന്നാല് കഥകള് ബെന്യാമിന് എന്ന പുസ്തകത്തിലൂടെ ബെന്യാമിന് ഈ പതിവ് തെറ്റിച്ചു. എഴുതി പാതിവഴിയില് ഉപേക്ഷിച്ചതും പൂര്ത്തിയാക്കിയിട്ടും തൃപ്തി വരാതെ നശിപ്പിച്ചതും ഒഴികെയുള്ള തന്റെ പതിനഞ്ചു വര്ഷത്തെ കഥാജീവിതം സമ്പൂര്ണ്ണമായി വായനക്കാര്ക്കു മുമ്പില് തുറന്നുവെയ്ക്കുകയാണ് ഈ സമാഹാരത്തിലൂടെ അദ്ദേഹം ചെയ്തത്. ബെന്യാമിന് എന്ന എഴുത്തുകാരന് രൂപപ്പെട്ട വഴി തെളിഞ്ഞു കാണാമെന്നതാണ് കഥകള് ബെന്യാമിന് എന്ന പുസ്തകത്തിന്റെ പ്രത്യേകത.

കഥകള്‍, വി ജെ ജയിംസ് ആഖ്യാനകലയിലെ മിതത്വവും ധ്യന്യാത്മകമായ അവതരണവും കൈമുതലാക്കി മികച്ചകഥകള്‍ രചിച്ച വി.ജെ ജയിംസിന്റെകഥകളുടെ സമാഹാരം.

കഥകള്‍, സിതാര എസ് സാഹിത്യലോകത്തെ ഏറ്റവും ചൂടുപിടിച്ച ചര്‍ച്ചകളില്‍ ഒന്നായ പെണ്ണെഴുത്തിന്റെ മാറുന്ന മുഖങ്ങളാണ് സിതാര എസിന്റെ കഥകളുടെ സവിശേഷത. സ്ഥിരം സ്ത്രീ കഥാപാത്രങ്ങളില്‍ നിന്ന് മാറിച്ചിന്തിക്കുന്ന പെണ്‍കുട്ടികളും സ്ത്രീകളും സിതാരയുടെ കഥകളില്‍ കടന്നുവരുന്നു.പലരും വായനക്കാരെ അതിശയിപ്പിച്ച് കടന്നുപോകുകയും പിന്നീട് മനസ്സിനെ വേട്ടയാടാനെത്തുകയും ചെയ്യുന്നു. സിതാരയുടെ കഥകള്‍ സമാഹരിച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് കഥകള്‍: സിതാര എസ്.

കഥകള്‍, ജി ആര്‍ ഇന്ദുഗോപന്‍ വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തി ആകാംക്ഷയോടെ കഥ പറയാന്‍ കഴിയുന്നു എന്നതാണ് ഇന്ദുഗോപന്റെ വിജയം. ഓരോ കഥാപാത്രത്തില്‍നിന്നും കഥ പകര്‍ന്നു പകര്‍ന്നു നമ്മെ ഭ്രമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന ശൈലി. അനുഭവങ്ങളും ഓര്‍മകളും അന്വേഷണവും ഈ കഥാലോകത്തെ സമ്പന്നമാക്കുന്നു.

കഥകള്‍, ഇ സന്തോഷ് കുമാര്‍ മലയാളചെറുകഥാ സാഹിത്യത്തിന് പുത്തന്‍ ഭാവുകത്വം പകര്‍ന്നു നല്‍കിയ എഴുത്തുകാരനാണ് ഇ. സന്തോഷ് കുമാര്‍. മികച്ച കഥാസമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഇ. സന്തോഷ് കുമാറിന്റെ തെരഞ്ഞെടുത്ത 13 കഥകളുടെ കഥാസമാഹാരമാണ് ‘എന്റെ പ്രിയപ്പെട്ട കഥകള്‍’.

പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

Comments are closed.