DCBOOKS
Malayalam News Literature Website

കെ.ആര്‍ മീരയുമായി സംവദിക്കാന്‍ വായനക്കാര്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി  കെ.ആര്‍.മീരയു മായി സംവദിക്കാന്‍ വായനക്കാര്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം. ഒക്ടോബര്‍ 27 മുതല്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ കെ.ആര്‍.മീര വായനക്കാരുമായി സംസാരിക്കുന്നു . 2021 ഒക്ടോബര്‍ 27 രാവിലെ 11 മണിക്ക് കൊല്ലം ലൈബ്രറി കൗണ്‍സില്‍ പുസ്തകമേളയിലാണ് ആദ്യ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് തിരുവനന്തപുരം, തിരുവല്ല, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലും വടക്കന്‍ ജില്ലകളിലും വിവിധ പരിപാടികളില്‍  കെ.ആര്‍.മീര പങ്കെടുക്കുകയും വായനക്കാരുമായി സംവദിക്കുകയും ചെയ്യും. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ‘ഘാതകന്‍’ എന്ന നോവല്‍ കെ.ആര്‍.മീരയില്‍ നിന്നും നേരിട്ട് ഒപ്പിട്ടു സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

  • 2021 ഒക്ടോബര്‍ 29 വൈകീട്ട് 5 മണി, ഡി സി ബുക്സ്, കരിമ്പനാല്‍ സ്റ്റാച്യൂ അവന്യൂ, തിരുവനന്തപുരം
  • 2021 നവംബര്‍ 3 വൈകിട്ട് 5 മണി, ഡി സി ബുക്‌സ്, തിരുവല്ല
  • 2021 നവംബര്‍ 5 വൈകിട്ട് 4 മണി, ഡി സി ബുക്‌സ്,കോണ്‍വെന്റ് റോഡ്, എറണാകുളം.
  • 2021 നവംബര്‍ 13 വൈകിട്ട് 5 മണി, ഡി സി ബുക്‌സ് ,ശോഭ സിറ്റി മാള്‍, തൃശൂര്‍
  • തുടര്‍ന്നുള്ള ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍

മലയാള കഥയ്ക്കും നോവലിനും ആധുനികഭാവങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന എഴുത്തുകാരികളില്‍ പ്രധാനിയായ കെ ആര്‍ മീരയുടെ എല്ലാ രചനകളും ഒരു പോലെയാണ് വായനാലോകം ഏറ്റെടുത്തത്. ഉള്ളുറപ്പും പേശീബലവും നല്‍കിയ ആഖ്യാനം കൊണ്ട് വായനക്കാരുടെ ധാരണകളെ അട്ടിമറിക്കുന്നതും, ഇന്നത്തെ പെണ്ണിന്റെ അവസ്ഥകളെ ഫെമിനിസത്തിന്റെ അതിരുകള്‍ക്കപ്പുറത്തു കൊണ്ടുപോയി ആവിഷ്‌കരിക്കുന്നതുമായ രചനകളാണ് മീരയുടേത്. അവരുടെ കഥകളായാലും നോവലായാലും നോവെല്ലയായാലും അതില്‍ നിറയുന്നത് സ്ത്രീത്വത്തിന്റെ മുഴുവന്‍ ആധികളാണ്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.