DCBOOKS
Malayalam News Literature Website

കോഴിക്കോട് ഡി സി ബുക്‌സിന് പുതിയ ശാഖ; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരവുമായി കോഴിക്കോട് ഡി സി ബുക്‌സിന്റെ പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ആരംഭിച്ച പുതിയ ശാഖ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍  നാടിന് സമർപ്പിച്ചു.

മുന്‍ എംഎല്‍എ എ പ്രദീപ്  കുമാര്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. ഹൈലൈറ്റ് മാള്‍ സിഇഒ ഫവാസ്, ഡി സി ബുക്‌സ് സിഇഒ രവി ഡിസി, ഷാഹിന ബഷീര്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിൽ നിന്നും ഹൈലൈറ്റ് മാള്‍ സിഇഒ ഫവാസ് പുസ്തകം ഏറ്റുവാങ്ങുന്നു. ഷാഹിന ബഷീര്‍ സമീപം
മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിൽ നിന്നും ഹൈലൈറ്റ് മാള്‍ സിഇഒ ഫവാസ് പുസ്തകം ഏറ്റുവാങ്ങുന്നു. ഷാഹിന ബഷീര്‍ സമീപം

ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

വിലാസം

യൂണിറ്റ് നമ്പര്‍.3021A&B,
ഡോര്‍ നമ്പര്‍.2/1149-G257&G258
മൂന്നാം നില, HiLITE മാള്‍,
ഹൈലൈറ്റ് സിറ്റി, തൊണ്ടയാട് ബൈപാസിന് സമീപം, ജിഎ കോളേജ് പോസ്റ്റ്, കോഴിക്കോട് – 673014

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.