DCBOOKS
Malayalam News Literature Website

ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി കൊടക്കാട് ശ്രീധരന്‍ അന്തരിച്ചു

കോഴിക്കോട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറി കൊടക്കാട് ശ്രീധരന്‍ (72) അന്തരിച്ചു. പയ്യോളിയിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ഏതാനും വര്‍ഷങ്ങളായി രോഗബാധിതനായിരുന്നു. ദീര്‍ഘകാലത്തെ അധ്യാപക ജീവിതത്തിനു ശേഷം വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് എ.ഇ.ഒ ആയിട്ടാണ് വിരമിച്ചത്.

രസതന്ത്രാധ്യാപകന്‍, പരിഷത്തിന്റെ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ബാലവേദി, പ്രസിദ്ധീകരണ സമിതി, കലാവിഭാഗം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച കൊടക്കാട് ശ്രീധരന്‍ മികച്ച പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. നിരവധി കവിതകളും രചിച്ചിട്ടുണ്ട്.

ശവസംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് പയ്യോളിയിലെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: പ്രേമ, മക്കള്‍: നിബേഷ്, ശ്രീമേഷ്, ശ്രീലത. കൊടക്കാട് ശ്രീധരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.

Comments are closed.