DCBOOKS
Malayalam News Literature Website
Rush Hour 2

സുഖകരമായ യാത്രയ്‌ക്കൊപ്പം ഇനി അല്‍പ്പം വായനയുമാകാം!

കടവന്ത്ര മെട്രോ സ്‌റ്റേഷനില്‍ ലൈബ്രറിയും റീഡിങ് കോര്‍ണറും

സുഖകരമായ യാത്രയ്‌ക്കൊപ്പം കടവന്ത്ര മെട്രോ സ്‌റ്റേഷനില്‍ എത്തുന്ന യാത്രക്കാർക്കായി ലൈബ്രറിയും റീഡിങ് കോര്‍ണറും ഒരുങ്ങി. സൗജന്യമായി പുസ്‌തകമെടുത്ത്‌ കൊണ്ടുപോയി വായിക്കാവുന്ന ലൈബ്രറിയാണ്‌ കടവന്ത്ര സ്റ്റേഷനിലുള്ളത്‌. ഡി സി ബുക്‌സാണ് ലൈബ്രറി സമര്‍പ്പിച്ചിരിക്കുന്നത്.

യാത്രക്കാർക്ക് വിനോദത്തിനും വിജ്ഞാനത്തിനും സൗകര്യമേർപ്പെടുത്തി കൊച്ചി മെട്രോസ്‌റ്റേഷനുകൾ  മുഖം മിനുക്കുകയാണ്. ഇതിന്റെ ആദ്യ ഭാഗമായാണ് കടവന്ത്ര സ്‌റ്റേഷനില്‍ ലൈബ്രറി ഒരുങ്ങിയത്.

ആദ്യഘട്ടമായി ആലുവ, ഇടപ്പള്ളി, എം ജി റോഡ്, കടവന്ത്ര, വൈറ്റില, തൈക്കൂടം സ്റ്റേഷനുകളിൽ സൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കളമശേരി, എളംകുളം, കലൂർ, മഹാരാജാസ്‌ ഗ്രൗണ്ട്‌ സ്‌റ്റേഷനുകളിലും പുതുതായിവരുന്ന വടക്കേക്കോട്ട, എസ്എൻ ജങ്‌ഷൻ സ്‌റ്റേഷനുകളിലും അടുത്തഘട്ടത്തിൽ ഈ സൗകര്യങ്ങളുണ്ടാകും.

Comments are closed.